ലഹരി മരുന്ന് കേസിൽ അറസ്റ്റിലായി ജയിൽ കഴിയുന്ന റിയയുടെ ജയിൽ ജീവിതമാണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ ചർച്ച. നടൻ സുശാന്ത് സിങ്ങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിലാണ് റിയയെയും സഹോദരനെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. രണ്ടു തവണ ജ്യാമം നിഷേധിച്ച റിയ ഇപ്പോൾ മുംബൈയിലെ ബെക്കുല്ല ജയിലിലാണ്.
സുരക്ഷ പ്രശ്നങ്ങൾ കണക്കിലെടുത്ത് റിയയെ തനിച്ചാണ് സെല്ലിൽ പാർപ്പിച്ചിരിക്കുന്നത്. കട്ടിൽ, കിടക്ക, ഫാൻ തുടങ്ങിയ സൗകര്യങ്ങളൊന്നും നടിയെ പാർപ്പിച്ചിരിക്കുന്ന സെല്ലിൽ ഇല്ല. റിയയ്ക്ക് കിടക്കാനായി ഒരു പായ മാത്രമാണ് നൽകിയിരിക്കുന്നത്. കോടതി നിർദ്ദേശിക്കുകയാണെങ്കിൽ ഒരു ടേബിൾ ഫാൻ നൽകാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഷീന ബോറ കൊലക്കേസിലെ പ്രതി ഇന്ദ്രാണി മുഖർജിയുടെ സെല്ലിന് തൊട്ടടുത്ത സെല്ലിലാണ് റിയയും കഴിയുന്നത്.
മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ചയായിരുന്നു റിയയെ എൻ സി ബി അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 22 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട റിയയെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് എൻ സി ബി അറിയിച്ചതിനെ തുടർന്നാണ് ജയിലിലേക്ക് മാറ്റിയത്.
താൻ നിരപരാധിയാണെന്നും തന്നെ നിർബന്ധിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും കാണിച്ച് റിയ നൽകിയ ജ്യാമ്യാപേക്ഷ കഴിഞ്ഞ ദിവസം മുംബൈ പ്രത്യേക സെഷൻസ് കോടതി തള്ളിയിരുന്നു.
റിയയെ കൂടാതെ സഹോദരൻ ഷൊവിക് ചക്രവർത്തി, സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡ, പേഴ്സണൽ സ്റ്റാഫ് അംഗം ദിപേഷ് സാവന്ത്, മയക്കുമരുന്ന് ഇടപാടുകാരനെന്ന് സംശയിക്കുന്ന സെയ്ദ് വിലത്ര, അബ്ദുൽ ബാസിത് പരിഹാർ എന്നിവരെയും സെഷൻസ് കോടതി 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.