Cinemapranthan
null

ത്രില്ലടിപ്പിച്ച് ഗോളം

null

ഒരു നവാഗത സംവിധായകൻ പുതുമുഖങ്ങളെ വെച്ച് ചെയ്യുന്നൊരു സിനിമ. ആദ്യം കേൾക്കുമ്പോൾ വലിയ ആകാംക്ഷ തോന്നില്ല. പക്ഷെ പണ്ടുള്ളവർ പറയുന്നത് പോലെ വാക്കുകൊണ്ടല്ല, പ്രവർത്തികൊണ്ട് വേണം തെളിയിക്കാൻ. ഗോളത്തിലൂടെ ഒരു കൂട്ടം സിനിമ പ്രേമികൾ അത് തെളിയിച്ചിരിക്കുകയാണ്. പുതുമുഖങ്ങളെ വെച്ച് ഒരു അടിപൊളി ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമ, സംജദ് എന്ന യുവ സംവിധായകന്റെ വിജയം ആണ് ഇനി നടക്കാൻ പോകുന്നത്.

ഒരു മരണവുമായി ബന്ധപ്പെട്ടു നടക്കുന്ന ഇൻവെസ്റ്റിഗേഷന്റെ കഥയാണ് ഗോളം പറയുന്നത്. ഖൽബ്‌ എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ രഞ്ജിത്ത് സജീവ് ആണ് ചിത്രത്തിൽ പോലീസ് ഓഫീസർ ആയ പ്രധാന വേഷത്തിൽ എത്തിയിട്ടുള്ളത്. രഞ്ജിത്തിനോടൊപ്പം അലെൻസിറും മികച്ച പ്രകടനം കാഴ്ചവെച്ചു. ഒരു ഓഫീസ് പശ്ചാത്തലത്തിൽ ആണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. ദിലീഷ് പോത്തൻ, സിദ്ധിഖ്, സണ്ണി വെയ്ൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിന്നു ചാന്ദിനിയുടെ പ്രകടനം വേറിട്ട് തന്നെ നിൽക്കുന്നുണ്ട്. അതോടൊപ്പം തന്നെ കാർത്തിക് ശങ്കർ, ആശ മഠത്തിൽ, സുധി കോഴിക്കോട്, പ്രവീൺ വിശ്വനാഥ് തുടങ്ങി നിരവധി പുതുമുഖങ്ങൾ കഥാപാത്രത്തോട് നീതി പുലർത്തിക്കൊണ്ട് തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

കണ്ടുപഴകിയ പോലീസ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തനാണ് രഞ്ജിത് അവതരിപ്പിച്ച എ എസ് പി സന്ദീപ് എന്ന കഥാപാത്രം. മാസ് ഡയലോഗുകളോ, മാസ്സ് ഫൈറ്റുകളോ സന്ദീപിന് ആവശ്യമായി വരുന്നില്ല. ഒരു ഇന്റർനാഷണൽ കമ്പനിയിൽ നടക്കുന്ന മരണം, ആ മരണം കൊലപാതകം ആണോ എന്ന സംശയം വരുകയും, മന്ത്രിയടക്കമുള്ളഉന്നതന്മാരുമായി അടുത്ത ബന്ധമുള്ള ആളുടെ മരണം അന്വേഷിക്കാൻ ആണ് സന്ദീപിനെ ചുമതലപ്പെടുത്തുന്നത്.

നിയമം അത് പാലിക്കാനുള്ളതാണ്. എന്നാൽ അതെ സമയം തന്നെ നിയമത്തിന് മുന്നിൽ തെറ്റുകാരായവർ മനസാക്ഷിയുടെ മുന്നിൽ തെറ്റുകാരല്ല, അതല്ലേ യഥാർത്ഥ നിയമം എന്ന ആശയമാണ് സിനിമ മുന്നോട്ട് വെക്കുന്നത്. സിനിമയുടെ തിരക്കഥയും, ഛായാഗ്രഹണവും, സംഗീതവും എല്ലാം വളരെ ഗംഭീരമായി തോന്നി. തിയേറ്ററിൽ കണ്ടനുഭവിക്കേണ്ട സിനിമ തന്നെയാണ് ഗോളം.

cp-webdesk

null
null