സുരേഷ്‌ഗോപിയുടെ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ചിത്രത്തിന് ഏറെപ്പെടുത്തിയ വിലക്ക് സ്ഥിരപ്പെടുത്തി കോടതി വിധി. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. തിരക്കഥ കോപ്പയടിച്ചെന്ന് ആരോപിച്ച് സംവിധായകൻ ജിനു എബ്രഹാം നൽകിയ ഹർജിയിലാണ് ഈ കോടതി വിധി.
മുളകുപാടം സിനിമാസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിക്കുന്നത്. മാത്യുസ് തോമസാണ് ചിത്രത്തിന്റെ സംവിധയകാൻ. സമൂഹമാധ്യമങ്ങളിലടക്കം ചിത്രത്തിന്റെ പ്രമോഷനും പരസ്യ പ്രചാരണവും വിലക്കി. നേരത്തെ ഇടക്കാല ഉത്തരവിലൂടെ ചിത്രത്തിന് കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഇരുഭാഗത്തിന്റെയും വാദം കേട്ട് തിരക്കഥയും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമാണ് അന്തിമ ഉത്തരവ്.
ഇരുകൂട്ടരുടെയും വാദം കേട്ട ശേഷമാണ് കോടതി ഈ തീരുമാനത്തിലെത്തിയത്. കേസ് പൂർണമായും അവസാനിക്കും വരെ ചിത്രത്തിന്റെ വിലക്ക് തുടരുമെന്നും കോടി വ്യക്തമാക്കി.
സുരേഷ്‌ഗോപിയുടെ 250ാം ചിത്രമെന്ന നിലയിലായിരുന്നു സിനിമപ്രഖ്യാപിച്ചത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറൽ ആയിരുന്നു.
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്‌ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തിയെന്നായിരുന്നു ആരോപണം. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.