വർഗീയതയും സദാചാരവും ഇനിയും അവസാനിക്കാത്ത ഒരിടമാണ് സോഷ്യൽ മീഡിയകൾ. സെലിബ്രിറ്റികൾക്ക് നേരെയാണ് ഇത്തരം ആക്രമണങ്ങൾ ഏറെയും. ഇത്തവണ നടൻ പൃഥ്വിരാജിനെയാണ് വർഗീയമായി അധിക്ഷേപിച്ചത്.
മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ബാലതാരം മീനാക്ഷി പങ്ക് വെച്ച പോസ്റ്റിനു നേരെയാണ് സദാചാരവും വർഗീയതയും കലർന്ന കമന്റ് എത്തിയിരിക്കുന്നത്. നടൻ പൃഥ്വിരാജിന്റെ പിറന്നാളായ ഇന്ന്, പൃഥ്വിക്ക് പിറന്നാളാശംസകൾ നേർന്നു കൊണ്ട് മീനാക്ഷി ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് വർഗീയ വിദ്വേഷം പടർത്തുന്ന കമന്റ് വന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്.
‘ശ്യാമള. എസ്’ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് കമന്റ് വന്നത്. എന്നാൽ ഇതിനെതിരെ പ്രതിഷേധമുയർന്നതയോടെ കമന്റ് പിൻവലിക്കുകയും ചെയ്തു. നിരവധി പേരാണ് ഈ കമന്റിനെതിരെ പ്രതിഷേധ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
പൃഥ്വിരാജുവും മീനാക്ഷിയും ഒന്നിച്ചഭിനയിച്ച ‘അമർ അക്ബർ അന്തോണി’ എന്ന സിനിമയിൽ ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് മീനാക്ഷി പങ്ക് വെച്ചത്. ‘ഹാപ്പി ബര്‍ത്ത്ഡേ രാജുവങ്കിള്‍’ എന്ന ക്യാപ്ഷനോടെയായിരുന്നു മീനാക്ഷി ചിത്രം പങ്ക്ഇ വെച്ചത്. ഇതിനെതിരെയാണ് വർഗീയപരമായി അവഹേളിക്കുന്ന കമന്റ് വന്നത്.
സ്ത്രീയുടെ പ്രൊഫൈല്‍ ചിത്രമുള്ള അക്കൗണ്ടില്‍ നിന്നാണ് അധിക്ഷേപമുണ്ടായത്. കമന്റിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിവരേയും ‘ശ്യാമള എസ്’ വര്‍ഗീയച്ചുവയോടെ തെറിവിളിച്ചു. വ്യാപക പ്രതിഷേധമുണ്ടായതിനേത്തുടര്‍ന്ന് ‘ശ്യാമള എസ്’ എന്ന പ്രൊഫൈല്‍ ലോക്ക് ചെയ്തിരിക്കുകയാണ്. അക്കൗണ്ട് വ്യജമാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
വാരിയംകുന്നന് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട്, ചിത്രത്തില്‍ നിന്ന് പൃഥ്വി പിന്മാറണം എന്നാവശ്യപ്പെട്ടു സംഘപരിവാര്‍ അനുകൂലികള്‍ കടുത്ത സൈബര്‍ ആക്രമണമാണ് നടത്തുന്നത്.