Cinemapranthan

വാതിൽ :ഫാമിലി എലെമെന്റ്‌സും ത്രില്ലർ എലമെന്റസും ചേർന്ന ഒരു ഫീൽഗുഡ് ചിത്രം

ഒരു സാധാരണ കുടുംബ കഥയിൽ നിന്ന് പതുക്കെ ,പതുക്കെ ത്രില്ലർ സ്വഭാവത്തിലേക്കു ഉയർന്നു പോകുന്ന, ഒരു വേറിട്ട ഫാമിലി ത്രില്ലർ’.ഇതാണ് ‘വാതിൽ’ എന്ന ചിത്രത്തെ കുറിച്ച് ഒറ്റ വരിയിൽ പറയാനുള്ളത്. വിനയ് ഫോർട്ട് ,അനു സിത്താര, കൃഷ്ണ ശങ്കർ, മെർലിൻ ഫിലിപ്പ് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി , സർജു രെമാകാന്താണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

null

ഒരു സാധാരണ കുടുംബ കഥയിൽ നിന്ന് പതുക്കെ ,പതുക്കെ ത്രില്ലർ സ്വഭാവത്തിലേക്കു ഉയർന്നു പോകുന്ന, ഒരു വേറിട്ട ഫാമിലി ത്രില്ലർ’.ഇതാണ് ‘വാതിൽ’ എന്ന ചിത്രത്തെ കുറിച്ച് ഒറ്റ വരിയിൽ പറയാനുള്ളത്. വിനയ് ഫോർട്ട് ,അനു സിത്താര, കൃഷ്ണ ശങ്കർ, മെർലിൻ ഫിലിപ്പ് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി , സർജു രെമാകാന്താണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്വന്തമായി ഒരു ഇന്റീരിയർ ഡിസൈനിങ് ഫേം നടത്തി വരുന്ന, പരസ്പരം സ്നേഹത്തോടെയും വിശ്വാസത്തോടെയും ജീവിക്കുന്ന ഡെനി, തനു, എന്നീ രണ്ടു ദമ്പതിമാർ. എന്നാൽ അവരുടെ കുടുംബ ജീവിതത്തിനിടയിൽ ചില അഭിപ്രായവ്യത്യാസങ്ങളും, വഴക്കുകളും ഉടലെടുക്കുന്നു. അയാൾക്ക്‌ അതിനിടയിൽ കമല, എന്ന ഒരു പെൺകുട്ടി, ഡെനിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. പിന്നീട് ഡെനിയുടെ ജീവിതത്തിൽ നടക്കുന്ന ,സംഭവ വികാസങ്ങളാണ് സിനിമയുടെ കഥാസാരം.

ആദ്യ പകുതി സരസമായ കുടുംബ ജീവിതവും, പിന്നീടുണ്ടാവുന്ന വഴക്കുകളും അസ്വാരസ്യങ്ങളും പ്രേക്ഷകർക്ക് പങ്കു വെയ്ക്കുമ്പോൾ സെക്കന്റ് ഹാഫിലേക്കു എത്തുമ്പോൾ, പ്രേക്ഷകർക്ക് ഒരു മികവുറ്റ ത്രില്ലിംഗ് എക്സ്പീരിയൻസ് സമ്മാനിക്കുന്നു. ഫാമിലി എലമെന്റും, ത്രില്ലർ എലമെന്റും ഒരു പോലെ ബ്ലെൻഡ് ചെയ്യാൻ സംവിധായകൻ സെർജു രെമാകാന്തും, തിരക്കഥാകൃത്ത് ഷംനാദ് ഷബീറിനും സാധിക്കുന്നുണ്ട്

പെർഫോമൻസിനെ കുറിച്ച് പറയുമ്പോൾ വിനയ് ഫോർട്ടിന്റെ പെർഫോമൻസ് സിനിമയുടെ നട്ടെല്ലായി മാറുന്നുണ്ട് എന്ന് പറയാം. അനു സിത്താരയും, കൃഷണ ശങ്കറും, മെർലിൻ ഫിലിപ്പും അവരവരുടെ റോളുകൾ ഭംഗിയാക്കി. പെർഫോമൻസിനോടൊപ്പം, : മനേഷ് മാധവന്റെ ഛായാഗ്രാഹണവും, ജോൺ കുട്ടിയുടെ എഡിറ്റിങ്ങും, സെജോ ജോണിന്റെ സംഗീതവും, സാബു റാമിന്റെ ആർട്ടും കൂടി ചേരുമ്പോൾ ‘വാതിൽ’ പ്രേക്ഷകർക്ക് നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് നല്കുന്ന ചിത്രമായി മാറിയെന്നു പറയാം.

cp-webdesk

null