Cinemapranthan

ഏതു കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു; ‘മാരനെ’ കുറിച്ച് ഉർവശി പറയുന്നു

null

സുധാ കോങ്കരയുടെ സംവിധാനത്തിൽ ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് സൂരറൈ പോട്ര്‌. സൂര്യ നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

വേഷപ്പകർച്ചകൾ കൊണ്ട് മുൻപും അതിശയിപ്പിച്ചിട്ടുള്ള നടനാണ് സൂര്യ. കഥാപാത്രമായി മാറാനുള്ള സൂര്യയുടെ അർപ്പണബോധവും കഠിനമായ തയ്യാറെടുപ്പുകളും മേക്ക് ഓവറുകളുമെല്ലാം മുൻപും ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. ബഡ്ജറ്റ് ഏവിയേഷൻ അഥവാ ബഡ്ജറ് എയർ ലൈനുകൾകൾക്ക് ഇന്ത്യയിൽ തുടക്കം കുറിച്ച ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതകഥ പറയുന്ന ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് സൂര്യ കാഴ്ച വച്ചിരിക്കുന്നത്. സൂര്യയുടെ ഇതുവരെയുളള കരിയറിലെ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്നായാണ് സിനിമാലോകവും പ്രേക്ഷകരും ചിത്രത്തിലെ ‘നെടുമാരൻ’ എന്ന കഥാപാത്രത്തെ നോക്കി കാണുന്നത്.

സൂര്യയുടെ ആത്മാർപ്പണവും കഠിനാധ്വാനവും തന്നെയും അത്ഭുതപ്പെടുത്തി എന്നു പറയുകയാണ് ചിത്രത്തിൽ സൂര്യയ്ക്ക് ഒപ്പം മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഉർവശി. ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് ഉർവശിയുടെ പ്രതികരണം.

“ഇതു വരെയുള്ള സൂര്യയുടെ പെർഫോമൻസിൽ എനിക്കേറ്റവും ഇഷ്ടം ‘സൂരറൈ പോട്ര്’ തന്നെയാണ്. ഏതു കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമാണെന്ന് ഒരിക്കൽ കൂടി സൂര്യ തെളിയിച്ചു”- ഉർവശിയുടെ വാക്കുകൾ

“സൂരറൈ പോട്ര്’ വളരെ ഇമോഷണൽ ആയ പടമാണ്. ഒരുപാട് പ്രീപ്രൊഡക്ഷൻ ജോലികൾ, വർക്ക് ഷോപ്പ് ഒക്കെ കഴിഞ്ഞാണ് ആ സിനിമയിലെത്തുന്നത്. ആ സ്ക്രിപ്റ്റ് കുറേകാലമായി എന്റെ കയ്യിൽ ഉണ്ടായിരുന്നു, സൂക്ഷ്മമായി വായിച്ചും കഥാപാത്രത്തെ കുറിച്ച് നല്ല ധാരണയോടെയുമാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സിനിമയിലെ ഇമോഷണൽ സീനുകൾ കൊണ്ടു തന്നെയാണ് ബയോപിക് ആയിട്ടും ഒരു ഡോക്യുമെന്ററി സ്വഭാവം വരാതെ നമുക്കത് ആസ്വദിക്കാൻ കഴിയുന്നത്. എന്തുകൊണ്ട് ഒരു എയർക്രാഫ്റ്റ്? എന്ന ചോദ്യത്തിന് മനസ്സിനെ സ്പർശിക്കുന്ന ഒരു ബാക്ക്ഗ്രൗണ്ട് കഥ വേണമല്ലോ. സൂര്യയുടെ കഥാപാത്രം പ്രസിഡന്റിനോട് കഥ പറയുമ്പോൾ പറയുന്നുണ്ട്, ഒരമ്മയുടെ ശാപം കൊണ്ടാണ് ഞാൻ നടക്കുന്നത് എന്ന്. അച്ഛൻ മരിച്ചു കഴിഞ്ഞ് അമ്മയും മകനും തമ്മിലുള്ള ആ ഇമോഷണൽ സീനിന് കഥയിൽ ഏറെ പ്രസക്തിയുണ്ട്,” ഉർവശി പറയുന്നു

cp-webdesk

null