ജിയോ ബേബിയുടെ സംവിധനത്തിൽ എത്തുന്ന ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ‘മഹത്തായ ഭാരതീയ അടുക്കള’ ഇന്ന് മുതൽ കേരളത്തിൽ നിന്നുള്ള മലയാളം ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെ പ്രദർശനം ആരംഭിച്ചു. ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമക്കുശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രമാണിത്.
കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബിയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രമാണിത്. അടുക്കള പശ്ചാത്തലമായി ഒരുങ്ങിയ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്നും. എന്തുകൊണ്ടാണ് അടുക്കളകൾ സ്ത്രീകളുടെ മാത്രം ഇടമായി മാറുന്നതെന്ന ചോദ്യമാണ് സിനിമ മുന്നോട്ട് വെക്കുന്നതെന്ന് സംവിധയകൻ പറയുന്നു. കൂടാതെ എന്നും ഭരിക്കപ്പെടേണ്ടവരാണ് ഭാര്യമാരെന്നും ഇത്തരം പൊതുബോധ നിർമ്മിതിയിൽ സിനിമകൾക്കും വലിയ പങ്കുണ്ടെന്നും ജിയോ ബേബി സിനിമ പ്രാന്തന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ജിയോ ബേബി രചനയും, സംവിധാനം നിർഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്, മാത്യൂസ് പുളിക്കൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ നിധിൻ പണിക്കർ. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എസ് രാജ് എന്നിവർ ചേർന്നാണ് നിർമ്മാണം.