Cinemapranthan

‘സ്ത്രീകളോട് മര്യാദ കാണിക്കാൻ സ്വന്തമായി പെങ്ങള്‍ വേണമെന്നില്ല’; ആക്ഷേപിച്ചയാള്‍ക്ക് ഷെയിൻറെ മറുപടി: കൈയ്യടിച്ച് സോഷ്യൽ മീഡിയ

null

ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത യുവതാരമാണ് ഷെയിൻ നിഗം. സമകാലീന വിഷയങ്ങളില്‍ നടന്‍ തന്‍റെ അഭിപ്രായങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ഇപ്പോള്‍ മോശം കമന്‍റ് നല്‍കിയയാള്‍ക്ക് താരം നല്‍കിയ മറുപടിയാണ് അമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

വനിതാ ശിശു ക്ഷേമ വകുപ്പിന്‍റെ ഒരു പോസ്റ്റ് ഷെയ്ന്‍ പങ്കുവച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നതിനെതിരെയായിരുന്നു പോസ്റ്റ്. ഇതിന് താഴെയാണ് ഷെയിൻ നിഗത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തില്‍ കമന്‍റ് എത്തിയത്. അതേസമയം കൃത്യമായ മറുപടി നൽകികൊണ്ട് ആരാധകരുടെയും സോഷ്യൽ മീഡിയയുടെയും കൈയ്യടി നേടിയിരിക്കുകയാണ് താരം. സ്ത്രീയും പുരുഷനും ഒരേപോലെയല്ലേ അപ്പൊ പിന്നെ സ്ത്രീക്കളോട് മാത്രം എന്തിനാ ഒരു പ്രത്യേക മര്യാദ കാണിക്കുന്നത് ? മര്യാദയൊക്കെ കണ്ണാടിപോലെയല്ലേ കൊടുത്താൽ കിട്ടും എന്നല്ലേ ആണായാലും പെണ്ണായാലും ? മുത്തേ- എന്നായിരുന്നു അയാളുടെ കമന്റ്. ഷെയിൻ നിഗത്തിന്റെ മറുപടി ഇങ്ങനെ; താങ്കള്‍ ഉത്തരം അര്‍ഹിക്കുന്നില്ല എന്നാലും പറയാം, തുല്യതയില്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ല. പക്ഷേ സ്ത്രീകളോട് മര്യാദ കാണിക്കുക എന്നൊരു അറിവ് ഉണ്ടാകാന്‍ സ്വന്തമായി പെങ്ങള്‍ വേണമെന്നില്ല. വളര്‍ന്നുവരുന്ന സാഹചര്യവും വളര്‍ത്തുഗുണവുംകൊണ്ട് പഠിക്കുന്ന ഒന്നാണ് എന്നെ എനിക്ക് അഭിപ്രായമുള്ളൂ. പിന്നെ ഈ പോസ്റ്റ് വനിതാ ശിശുക്ഷേമ വകുപ്പ് ഞരമ്പുരോഗികള്‍ക്ക് ഒരു അറിവിനായി പങ്കുവെച്ചതാണ് എന്നുള്ള കാര്യ ഓര്‍മിപ്പിക്കട്ടെ. ചിലര്‍ക്ക് കാണുമ്പോ കൊള്ളും, ചിലര്‍ക്ക് മാത്രം.

cp-webdesk

null