രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് വിരാമം. എം.ടി. വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസ് അവസാനിക്കുകയാണ്. കഥയ്ക്കും തിരക്കഥയ്ക്കും പൂര്‍ണ്ണ അവകാശം എംടിയ്ക്ക് തിരിച്ചു കിട്ടി ഈ സാഹചര്യത്തിൽ ശ്രീകുമാര്‍ മേനോന്‍ അദ്ദേഹത്തിനു തിരക്കഥ തിരിച്ചു നല്‍കും.
ശ്രീകുമാർ മേനോന്‍ നല്‍കിയ ഒന്നേകാല്‍കോടി അഡ്വാന്‍സ് തുക മടക്കി നല്‍കും. കഥയ്ക്കും തിരക്കഥയ്ക്കും മേല്‍ എംടിക്കായിരിക്കും പൂര്‍ണ അവകാശം. ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം ആസ്പദമാക്കിയോ, ഭീമനെ കേന്ദ്ര കഥാപാത്രമാക്കിയോ സിനിമ എടുക്കരുത് എന്നിവയാണ് മറ്റ് വ്യവസ്ഥകള്‍.
ഒത്തുതീര്‍പ്പിന്‍റെ പശ്ചാത്തലത്തില്‍ എംടിക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ ശ്രീകുമാര്‍ മേനോന്‍ അപേക്ഷ നല്‍കി. തിങ്കളാഴ്ച അപേക്ഷ പരിഗണിക്കും. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എംടി നല്‍കിയ ഹര്‍ജി കൂടി പിന്‍വലിക്കുന്നതോടെ ഒത്തുതീര്‍പ്പ് കരാര്‍ പ്രാബല്യത്തില്‍ വരും.