Cinemapranthan

ഡിസംബര്‍ 31ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും; രജനികാന്ത് സജീവ രാഷ്ട്രീയത്തിലേക്ക്

ജനുവരിയിൽ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുമെന്നാണ് അദ്ദേഹം
അറിയിച്ചിരിക്കുന്നത്.

null

സൂപ്പർ സ്റ്റാർ രജനികാന്ത് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. ഇതിന്റെ ഭാഗമായി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് താരം അറിയിച്ചു. ഡിസംബര്‍ 31ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുകയും ജനുവരിയിൽ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുമെന്നാണ് അദ്ദേഹം
ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

ആരാധകരുടെ കൂട്ടായ്മ്മയായ രജനി മക്കൽ മണ്ഡ്രത്തിന്റെ മുതിർന്ന ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം അദ്ദേഹം അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായുള്ള തന്റെ പദ്ധതികളെക്കുറിച്ച് “തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്ന് ബുധനാഴ്ച അദ്ദേഹം പറഞ്ഞിരുന്നു.

യോഗത്തിൽ ജില്ലാ ഭാരവാഹികള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. താൻ എടുക്കുന്ന ഏത് തീരുമാനത്തോടും യോജിക്കുമെന്ന് അവര്‍ പറഞ്ഞിരുന്നു. താൻ തീരുമാനം ഏത്രയും വേഗം അറിയിക്കും. പോയസ് ഗാര്‍ഡനിലെ വസതിക്ക് മുന്നിൽ എത്തി മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞിരുന്നു.

ഏറെ നാളുകളായി താരത്തിന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട് രാഷ്ട്രീയത്തിലെ ഒരു സജീവ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ മാസം തമിഴ്നാട് സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രജനികാന്തിനെ കാണുവാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. എന്‍ഡിഎ സഖ്യത്തിലേക്ക് താരത്തെ എത്തിക്കുന്നതിന്റെ ഭാഗമായാണ് അമിത് ഷായുടെ സന്ദര്‍ശനം എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നേരത്തെ കൊവിഡ് പശ്ചാത്തലത്തിൽ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം വൈകുമെന്ന തരത്തിൽ വാര്‍ത്തകള്‍ വന്നിരുന്നു. 2016ൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് നിലവിലെ ആരോഗ്യ സാഹചര്യം കണക്കിലെടുത്ത് രാഷ്ട്രീയ പ്രവേശനം വൈകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഡോക്ടര്‍മാരും ഇതിന് എതിര് നിന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

2017ൽ താൻ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും 234 നിയോജകമണ്ഡലങ്ങളിലേക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇതിൽ നിന്നും പിന്നോട്ട് പോകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കമൽ ഹാസൻ മക്കൾ നീതി മയ്യം എന്ന പാര്‍ട്ടി തുടങ്ങിയിരുന്നു. എന്നാൽ ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഒരു സീറ്റിൽ പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല.

cp-webdesk

null