നിയമ സഭയിൽ അൻപത് വർഷം പൂർത്തിയാക്കുന്ന ഉമ്മൻ ചാണ്ടിക്ക് ആശംസകൾ അർപ്പിച്ച് സിനിമാ ലോകവും. സിനിമാ പ്രവർത്തകർ ചേർന്ന് തയ്യാറാക്കിയ ഗാനവും ആശംസ വീഡിയോകളും നാളെ രാവിലെ ഒൻപത് മണിക്ക് എം എൽ എ ഷാഫി പറമ്പിലിന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്യുന്നു. ഗാന രചയിതാവ് ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സംഗീത സംവിധായകൻ ബിജിപാൽ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് സുധീപ് കുമാർ. ക്രീയേറ്റീവ് കോൺട്രിബൂഷൻ സംവിധായകൻ ജിസ് ജോയ്.
നിയമസഭാ സാമാജികനായ ഉമ്മന്‍ ചാണ്ടിയുടെ പൊതു പ്രവർത്തന ജീവിതത്തിന്റെ അൻപത് വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ സിനിമ മേഖലയിൽ നിന്നും മറ്റുമായി നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.
‘രാഷ്ട്രീയപരമായ എതിർപ്പുകൾ ഉണ്ടെങ്കിലും ഉമ്മൻ ചാണ്ടിയുമായി വ്യക്തിപരമായി സൗഹൃദവും സ്നേഹവും കത്ത് സൂക്ഷിക്കുന്ന ആളാണ് താനെന്നാണ്’ മമ്മൂട്ടി പറഞ്ഞത്.
“ഏതു പ്രതിസന്ധികളെയും ചിരിയോടെ നേരിടുന്ന ഉമ്മൻചാണ്ടിയെന്ന നേതാവ്, തളര്‍ന്നുപോയ, കരകയറാന്‍ പ്രയാസപ്പെട്ട ജീവിത നിമിഷം ഏതാണ്”? എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം.
“തെറ്റ് ചെയ്‌തെങ്കില്‍ ഒരു ദോഷവും സംഭവിക്കില്ല; തെറ്റ് ചെയ്താല്‍ അതിന്റെ ദോഷവും കിട്ടും. പ്രതിസന്ധി വരുമ്പോഴൊക്കെ ഇതോര്‍ക്കും. പ്രസംഗത്തില്‍ ഒരുവാചകം ശരിയായില്ലെന്ന് തോന്നിയാല്‍ അതു പോലും പിന്നീട് അലട്ടും. പക്ഷേ, ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് രൂക്ഷ വിമര്‍ശനം വന്നാലും വിഷമമില്ല. അത് പറഞ്ഞയാള്‍ക്കേ ബാാധകമാവൂ എന്ന് കരുതും’, ലാലേട്ടന്റെ ചോദ്യത്തിന് ഉമ്മന്‍ ചാണ്ടി മറുപടി നൽകി.
ഒരേ മണ്ഡലത്തിൽ നിന്നു തന്നെ ആവർത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട് നിയമ സഭയിലെത്തിയ നേതാവാണ് ഉമ്മന്‍ ചാണ്ടി.