കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. നിഴൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംസ്ഥാന അവാർഡ് ജേതാവായിട്ടുള്ള എഡിറ്റർ അപ്പു എൻ ഭട്ടതിരി ആണ്. ധ്യാൻ ശ്രീനിവാസൻ ഒരുക്കിയ ‘ലൗ ആക്ഷൻ ഡ്രാമ’യ്ക്ക് ശേഷം നയൻതാര വീണ്ടും മലയാളത്തിലേക്കെത്തുന്ന ചിത്രമാണിത്. അഞ്ചാം പാതിരക്ക് ശേഷം കുഞ്ചോ ബോബൻ നായകനാകുന്ന ത്രില്ലർ ചിത്രമെന്ന പ്രത്യേകതയും നിഴലിന് ഉണ്ട്. സിനിമയുടെ പൂജ ഇന്ന് കൊച്ചിയിൽ നടന്നു.
ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന സിനിമക്ക് ശേഷം കുഞ്ചാക്കോ ബോബന് നായകനാകുന്ന ചിത്രവുമാണ് നിഴല്
ദീപക് ഡി മേനോൻ ഛായാഗ്രഹണവും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിർവഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുൺ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി- സൗണ്ട് ഡിസൈനിംഗ്, കോസ്റ്റ്യൂം- സ്റ്റെഫി സേവിയർ, നാരായണ ഭട്ടതിരി- ടൈറ്റിൽ ഡിസൈൻ, മേക്കപ്പ്- റോണക്സ് സേവ്യർ.