Cinemapranthan

പൊളിയാത്ത പാലത്തിന്, റോഡിന്, പൊളി വികസനത്തിന് ഒ എം രമേശനെ വിജയിപ്പിക്കുക

‘മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്’ലെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന പോസ്റ്റർ ആണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്

null

പൊളിയാത്ത പാലത്തിന്, പൊളിയാത്ത റോഡിന്, പൊളി വികസനത്തിന് ‘ഒമ്പതാം വാർഡിൽ നിന്ന് മത്സരിക്കുന്ന ഞങ്ങളുടെ സ്ഥാനാർഥി മെമ്പർ ഒ എം രമേശനെ വിജയിപ്പിക്കുക. അർജുൻ അശോകൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്’ലെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന പോസ്റ്റർ ആണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്. അർജുൻ അശോകൻ ആണ് മെമ്പർ രമേശനായി എത്തുന്നത്.

മെമ്പർ രമേശനോപ്പം ഇഞ്ചോടിഞ്ച് പോരാട്ടവുമായി എതിർ സ്ഥാനാർത്ഥികളായി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പുരോഗമനത്തിന് വേണ്ടി നിലകൊള്ളുന്ന അജിതൻ വെട്ടുകുഴി, തോൽവിയെ ഭയക്കാത്ത ചങ്കുറപ്പിന്റെ പര്യായം ജേക്കബ് മൂഞ്ഞാലി എന്നിവരും മത്സരരംഗത്ത് ഉണ്ട്!

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്ത പോസ്റ്ററുകൾ പുറത്തിറക്കിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, മാമ്മുക്കോയ, രഞ്ജി പണിക്കർ, സാബുമോൻ, ശബരീഷ് വർമ്മ, ഗായത്രി അശോക്, സാജു കൊടിയൻ, ജോണി ആന്റണി, തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ എത്തുന്നു.

ബോബൻ ആൻഡ് മോളി എന്റർടൈൻമെന്റ്സ്ന്റെ ബാനറിൽ ബോബൻ, മോളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ്. എക്സികുട്ടീവ് പ്രൊഡ്യൂസർ: ജോഷി തോമസ് പള്ളിക്കൽ. ക്രിയേറ്റീവ് അഡ്മിനിസ്ട്രേറ്റർ: ഗോകുൽനാഥ്.ജി.
ഛായഗ്രാഹകൻ: എൽദോ ഐസക്ക്, സംഗീതം: കൈലാസ് മേനോൻ.

cp-webdesk

null