ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവിവരം പുറത്തുവന്നതിന് പിന്നാലെ മലയാളി നടി മഡോണ സെബാസ്റ്റ്യന് ആദരാഞ്ജലിയുമായി സോഷ്യല്‍ മീഡിയ, ഇത് ഏറ്റെടുത്ത ട്രോളന്മാർ ഒട്ടേറെ ട്രോളുകളും പങ്കുവെച്ചിരിക്കുകയാണ്.
ഇന്നലെ മറഡോണ മരിച്ചെന്ന വിവരം പുറത്തുവന്നതോടെയാണ് മഡോണയുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലും ആര്‍ഐപി മെസേജുകളും നിറഞ്ഞത്. ചിലര്‍ മഡോണയുടെ ഫോട്ടോ വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയാണ് ആദരാഞ്ജലികള്‍ അറിയിച്ചത്. തുടര്‍ന്നാണ് ട്രോളന്മാരും രംഗത്തെത്തിയത്.
സോഷ്യല്‍ മീഡിയയുടെ ഈ തമാശ അതിരുകടന്നുപോയെന്ന അര്‍ത്ഥത്തില്‍ വന്‍ പ്രതിഷേധവും ഉയരുന്നുണ്ട്.
തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. അതിനിടയിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചത്. ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം
ബ്യൂണസ് അയേഴ്‌സിലെ തെരുവുകളിൽനിന്ന് ഫുട്‌ബോൾ ലോകത്തിലെ കിരീടം വയ്‌ക്കാത്ത രാജാവെന്ന സ്‌ഥാനത്തെത്തിയ അർജന്റീനയുടെ ഇതിഹാസതാരമാണ് ഡിയേഗോ മാറഡോണ. 1986ൽ മാറഡോണയുടെ പ്രതിഭയിലേറി ശരാശരിക്കാരായ കളിക്കാരുടെ നിരയായ അർജന്റീന ലോകചാമ്പ്യൻമാരായി. സെമിയിൽ ഇംഗ്ലണ്ടിനെതിരെ ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെടുന്ന വിവാദഗോളടക്കമുളള രണ്ടു ഗോളുകൾ ലോകപ്രശസ്തമാണ്.ആറ് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റർ ഓടിക്കയറി നേടിയ രണ്ടാം ഗോൾ ‘നൂറ്റാണ്ടിന്റെ ഗോൾ’ എന്നു പിന്നീടു വിശേഷിപ്പിക്കപ്പെട്ടു. വിവാദപ്രസ്താവനകളും മയക്കുമരുന്നിന് അടിപ്പെട്ട ജീവിതവും അർജന്റീനയുടെ ആരാധകനായി ഗാലറിയിൽ നിറഞ്ഞുമെല്ലാം മറഡോണ എക്കാലവും വാർത്തകളിൽ നിറഞ്ഞുനിന്നു