മലയാള സിനിമ പലപ്പോഴും പറഞ്ഞുവെച്ച പൊതുബോധത്തെ പൊളിച്ചെഴുതുകയായിരുന്നു ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’. മലയാളം ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെ പ്രദർശനത്തിന് എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോൾ കൂടുതൽ ചർച്ചയായിരിക്കുന്നത്. സിനിമയിൽ നായിക നായകനോട് ഫോർപ്ലേ ആവശ്യപ്പെടുന്ന രംഗമാണിത്.

എന്നാൽ ഈ വാക്കിന്റെ അർത്ഥം മനസിലാകാത്ത ചിലർ ഗൂഗിളിന്റെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. ഗൂഗിൾ സേർച്ചിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിൽ ഫോർപ്ലേ സേർച്ച് ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്നത് കേരളമാണ്. ‘മലയാളം മീനിങ് ഓഫ് ഫോർപ്ലേ’ എന്ന് പോലും മലയാളികൾ സെർച്ച് ചെയ്തിട്ടുണ്ട്.

സിനിമയിലെ നായിക നായകനോട് ഫോർപ്ലേ ആവശ്യപ്പെടുന്ന രംഗമാണ് സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ ചർച്ചകൾക്ക് വഴിവെച്ചത്. ഒട്ടേറെ കുറിപ്പുകളും അനുഭവങ്ങളും ഇതേ തുടർന്ന് പ്രമുഖ സിനിമ ഗ്രൂപ്പുകളിൽ അടക്കം ചർച്ചയായിട്ടുണ്ട്.

സംവിധായകൻ ജിയോ ബേബി തന്നെ തിരക്കഥ എഴുതിയ ചിത്രത്തിൽ നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അതേസമയം മുൻനിര ഒടിടി പ്ലാറ്റ്ഫോമുകൾ ഈ സിനിമ വാങ്ങാൻ വിസമ്മിതച്ചതായും. സിനിമ പറയുന്ന വിഷയമാകാം ഈ പ്ലാറ്റ്‌ഫോമുകൾ, ചിത്രം വാങ്ങാതിരുന്നതിനുള്ള കാരണമെന്ന് തനിക്ക് സംശയമുള്ളതായും സംവിധായകൻ ജിയോ ബേബി സിനിമ പ്രാന്തനോട് പറഞ്ഞിരുന്നു.