വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവെച്ച് നടൻ കൃഷ്ണകുമാർ. ഭാര്യ സിന്ധുവുമൊത്ത് സന്തുഷ്ടമായ വര്‍ഷങ്ങളാണ് കടന്നുപോയതെന്നും ദൈവം എന്ന അദൃശ്യ ശക്തിയെ സ്മരിക്കുന്നുവെന്നും ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിക്കുന്നു. ഇരുവരുടെയും 26-ാം വിവാഹ വാർഷികമാണ് ഇന്ന്
കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
“1994 Dec 12.. അന്നാണ് ഞങ്ങൾ വിവാഹിതരായത്. 26 സന്തുഷ്ടമായ വർഷങ്ങൾ. ഇത്രയും കാലം ആരോഗ്യത്തോടെ മുന്നോട്ട് നയിച്ച ദൈവം എന്ന് വിളിക്കുന്ന ആ അദൃശ്യ ശക്തിയെ നന്ദിയോടെ സ്മരിക്കുന്നു. സ്വന്തം കഴിവിൽ ഒന്നും നേടിയില്ല. കിട്ടിയതെല്ലാം വന്നു ഭവിച്ചതാണ്. ഈ സമയത്തു റോന്താ ബെർൺസിന്റെ THE SECRET എന്ന പുസ്തകത്തിലെ ഒരു വരി ഓർമ്മയിൽ വന്നു . Gratitude is riches, Complaint is poverty. ഉപകാരസ്മരണ ധനമാണ്, പരാതി ദാരിദ്ര്യമാണ്… വീണ്ടും എല്ലാത്തിനും നന്ദി പറഞ്ഞു കൊണ്ട് രാവിലെ 14 വർഷങ്ങൾക്കു ശേഷം അഭിനയിക്കുന്ന സീരിയൽ “കൂടെവിടെ” യുടെ ലൊക്കേഷനിലേക്ക്. ഇത് വായിക്കുന്ന എല്ലാവർക്കും നന്മകൾ നേരുന്നു. ഞങ്ങളുടെ കുടുംബത്തിനായി ഇതുവരെ നന്മകളും, അനുഗ്രഹങ്ങളും നേർന്നവർക്കും പ്രാർത്ഥനയിൽ ഉൾപെടുത്തിയവർക്കും ഒരായിരം നന്ദി.