ഇന്നലെ പാലക്കാട് തുടങ്ങാനിരുന്ന കാവലിന്റെ ചിത്രീകരണം നീട്ടിവച്ചു. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാലും സംസ്ഥാന വ്യാപകമായി നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുന്നതിനാലുമാണ് കാവലിന്റെ ഷൂട്ടിംഗ് നീട്ടിവച്ചത്. ഔട്ട് ഡോർ രംഗങ്ങളാണ് ഇനി കൂടുതലും ചിത്രീകരിക്കാനുള്ളത്. സുരേഷ് ഗോപിയും രൺജിപണിക്കരും സായാ ഡേവിഡും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന കാവലിന് രണ്ടാഴ്ചത്തെ ചിത്രീകരണമാണ് ഇനി അവശേഷിക്കുന്നത്. നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന കാവൽ നിർമ്മിക്കുന്നത് ഗുഡ്വിൽ എന്റർടെയ്ൻമെന്റസിന്റെ ബാനറിൽ ജോബി ജോർജാണ്.
കൊവിഡ് വ്യാപനം: കാവൽ ചിത്രീകരണം നീട്ടിവച്ചു
ഔട്ട് ഡോർ രംഗങ്ങളാണ് ഇനി കൂടുതലും ചിത്രീകരിക്കാനുള്ളത്