Cinemapranthan

‘അമർ അക്ബർ അന്തോണി’ക്ക് ശേഷം നാദിർഷയും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു; തിരക്കഥ സുനീഷ് വാരനാട്

നമിത പ്രമോദ് നായികയാകുന്ന ചിത്രത്തിൽ സലിം കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

null

തിയേറ്ററിൽ പൊട്ടിച്ചിരി പടർത്തിയ അമർ അക്ബർ അന്തോണിക്ക് ശേഷം നാദിർഷയും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു.
ചിത്രം പുറത്തിറങ്ങി അഞ്ചു വർഷങ്ങൾ പിന്നിടുന്ന സാഹചര്യത്തിൽ ജയസൂര്യ തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. എന്നാൽ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

‘അമർ അക്ബർ അന്തോണിയുടെ അഞ്ചാം വർഷത്തിൽ നാദിർഷായുടെ പുതിയ സിനിമ ഒരുങ്ങുന്നു’ എന്ന ഒരു പോസ്റ്റർ ആണ് ജയസൂര്യ പങ്കുവെച്ചത്. ചിത്രത്തിലെ അണിയറ പ്രവർത്തകരുടെ പേരുകളും ജയസൂര്യ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തെ കുറിച്ചുള്ള മറ്റ് ഔദ്യോഗിക വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

നാദിർഷ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുനീഷ് വാരനാട് ആണ്. ബഡായി ബംഗ്ളാവ് ഉൾപ്പടെ ഒട്ടേറെ ടെലിവിഷൻ പ്രോഗ്രാമുകളുടെയും ടെലിവിഷൻ താര നിശകളുടെയും പിന്നണിയിൽ പ്രവർത്തിച്ചിട്ടുള്ള വ്യതിയാണ് അദ്ദേഹം. ഒട്ടേറെ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലും തിളങ്ങിയ സുനീഷ് വാരനാട് മോഹൻലാൽ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ്. നമിത പ്രമോദ് നായികയാകുന്ന ചിത്രത്തിൽ സലിം കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം സുജിത് വാസുദേവും പ്രോജക്റ്റ് ഡിസൈനിങ് ബാദുഷയുമാണ് നിർവഹിക്കുന്നത്. മലയാള സിനിമയിലെ ഒട്ടേറെ മുൻനിര താരങ്ങളും ചിത്രത്തിലുണ്ടാകും എന്നും റിപോർട്ടുകൾ ഉണ്ട്. ഒ.ടി.ടി റിലീസായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

cp-webdesk

null