Cinemapranthan

ജയസൂര്യ – നാദിർഷ കൂട്ടുകെട്ടിൽ ‘ഗാന്ധി സ്ക്വയർ’: ചിത്രീകരണം ആരംഭിക്കുന്നു

നാദിര്‍ഷ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്

null

ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ പൂജയും സ്വിച്ച് ഓണും എറണാകുളം ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ ഇന്നലെ നടന്നു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി എന്നീ ചിത്രങ്ങൾക്ക് ശേഷം നാദിർഷയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സുനീഷ് വരനാട് ആണ്.

‘ഗാന്ധി സ്ക്വയർ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജാഫര്‍ ഇടുക്കിയും നമിത പ്രമോദും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട് എന്നാണ് റിപോർട്ടുകൾ.

ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സെലെക്സ് എബ്രഹാം. ഡിസംബര്‍ ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്‍റെ പ്രധാന ലോക്കേഷനുകള്‍ കുട്ടിക്കാനവും മുണ്ടക്കയവുമാണ്.

cp-webdesk

null