Cinemapranthan

കിം കി ഡുക്ക് ഇനി അഭ്രപാളിയിളിലെ ഓർമ്മകളിൽ

കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്ന കിം കി ഡുക് വെള്ളിയാഴ്ച്ചയാണ് മരിച്ചതെന്ന് ലാത്വിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

null

വിഖ്യാത സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോർട്ട്. 59 വയസ്സായിരുന്നു. കാൻ, ബെർലിൻ, വെനീസ് അന്താരാഷ്​ട്ര ചലച്ചിത്രമേളകൾക്ക്​ ശേഷം നവംബർ 20നാണ്​ ഇദ്ദേഹം ലാത്വിയിൽ എത്തിയത്​. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു കിം കി ഡുക്കെന്നും വെള്ളിയാഴ്ച്ചയാണ് മരണം സംഭവിച്ചതെന്നും ലാത്വിയൻ മാധ്യമനാണ് റിപ്പോർട്ട് ചെയ്തു.

മലയാളികൾക്കും ഏറെ പ്രിയങ്കരനാണ് കിം കി ഡുക്ക്. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ നിരവധി ബഹുമതികൾ നേടിയ കൊറിയൻ ചലച്ചിത്ര സം‌വിധായകനാണ് കിം കി ഡുക്. പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളുടെ ചിത്രീകരണമാണ് കിം കി ഡുകിൻെറ ചലച്ചിത്രങ്ങളുടെ പ്രത്യേകത.

1960 ഡിസംബർ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്‌വയിലാണ് കിം കി ഡുക് ജനിച്ചത്. 1990 മുതൽ ’93 വരെ അദ്ദേഹം പാരീസിൽ ഫൈൻ ആർട്സ് പഠനത്തിന് ശേഷം, 1995-ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ ഒരു മത്സരത്തിൽ കിം കി ഡുകിന്റെ തിരക്കഥക്ക് ഒന്നാം സമ്മാനം നേടിയതാണ് അദ്ദേഹത്തിന് വഴിത്തിരിവായി.

2004-ൽ കിം കി ഡുക് മികച്ച സം‌വിധായകനുള്ള രണ്ട് പുരസ്കാരങ്ങൾക്ക് അർഹനായി- സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും ത്രീ-അയേൺ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും നേടി. സ്പ്രിങ് സമ്മർ ഫാൾ വിന്റർ… ആന്റ് സ്പ്രിങ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം മലയാളീ പ്രേക്ഷകന് പരിചിതനാകുന്നത്. ഹ്യൂമൻ, സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ, ദി ബോ എന്നീ സിനിമകൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

cp-webdesk

null