ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. . ബോബി – സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ കൊല്ലത്ത് വെച്ചാണ് നടക്കുന്നത്. ‘സല്യൂട്ട്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിൽ ആണ് താരം എത്തുന്നത്.

മൂന്ന് ദിവസത്തെ ചിത്രീകരണത്തിന് ശേഷം തിരുവനന്തപുരത്തേക്ക് ഷിഫ്ട് ചെയ്യും.

തിരുവനന്തപുരം നഗരത്തിലും നഗരാത്തിർത്തികളിലുമായി ഒരു മാസത്തിലേറെ സല്യൂട്ടിന്റെ ചിത്രീകരണമുണ്ടാകും. തിരുവനന്തപുരത്തെ ചിത്രീകരണം പൂർത്തിയായ ശേഷം വീണ്ടും കൊല്ലത്തേക്ക് ഷിഫ്ട് ചെയ്യും. ദുൽഖറിന്റെ നിർമ്മാണക്കമ്പനിയായ വേ ഫെയറർ ഫിലിംസാണ് സല്യൂട്ട് നിർമ്മിക്കുന്നത്. വേഫറെർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായാ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ,അലൻസിയർ,ബിനു പപ്പു ,വിജയകുമാർ ,ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

പിസ, സൂദു കാവും, കുക്കൂ, ജിഗർതണ്ട, മദ്രാസ്, കബാലി,കാല, പറയേറും പെരുമാൾ, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആണ് സംഗീതം. ഛായാഗ്രഹണം അസ്‍ലം പുരയിൽ,മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് , സിറിൽ കുരുവിള, സ്റ്റിൽസ് രോഹിത്.

