ഒരു ദിവസം എത്ര പേർക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത കേൾക്കാനാണ് നിങ്ങൾക്ക് ഇഷ്ടം…?
ഒരാൾക്ക് പോലും ഇല്ലാത്ത ഒരു ദിവസം എന്നാണെങ്കിൽ അതിന് ഇനി വർഷങ്ങൾ കാത്തിരിക്കണം…
വരും ദിവസങ്ങൾ ഭീകരമാണ്..!
..
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നിരിക്കുന്നു…
നാളെ 10,000 വും അടുത്ത മാസം 50,000 എന്നും കേട്ടാൽ അത്ഭുതപ്പെടേണ്ട…
സംഭവിച്ചേക്കാം…
സർക്കാറിന്റെ കൊറോണ കേന്ദ്രങ്ങൾ എല്ലാം നിറഞ്ഞു തുടങ്ങി…
ഇനി…
അടുത്ത ഘട്ടം രോഗികൾ വീട്ടിൽ തുടരുക എന്നതാണ്…
അതിനർത്ഥം ചികിത്സ അത്രമേൽ വേണ്ടവർക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടി വരുന്നു എന്നർത്ഥം…
സർക്കാരും നിസഹായരാണ്…
60 വയസിനു മുകളിലുള്ളവർ അല്ലെങ്കിൽ ചികിത്സ നിർബന്ധമായും
വേണ്ടവർ മാത്രം ആശുപത്രിയിലേക്ക് /കേന്ദ്രങ്ങളിലേക്ക്
മാറ്റപ്പെടുന്ന അവസ്‌ഥ…
വീടുകളിൽ നാഥന്മാരില്ലതാവുന്ന
അവസ്‌ഥ….
ഒറ്റക്കായി പോകുന്ന കുടുംപങ്ങൾ…
വരുമാനം നിലച്ചു പോയേക്കാം….
നമ്മുടെ കണ്മുന്നിലൂടെ പ്രിയപ്പെട്ടവർ കൊറോനയുടെ കൈ പിടിച്ചു നടന്നു പോകുന്നത് കാണേണ്ടി വന്നേക്കാം…
പൊതിചോറുമായി ആളുകൾ
സഹായിക്കാൻ വരില്ല…
നന്മ മരങ്ങൾ ഉറക്കം നടിക്കും…
കാരണം
എല്ലാവരും ചികിത്സയിലാവും…
പ്രതിവിധി…
ഒന്നേയുള്ളൂ…
രോഗം വരാതെ ശ്രദ്ധിക്കുക…
ശരീരത്തിന്റെ പ്രതിരോധശേഷി
വർധിപ്പിക്കുക…
പ്രായമായവർ, രോഗികൾ എന്നിവർ
പുറത്തു കറങ്ങി നടക്കുന്നത് കഴിവതും ഒഴിവാക്കുക…
ശ്രദ്ധിക്കുക…
6 മാസങ്ങൾക്ക് മുൻപ്
കേട്ടുകേൾവിയ്യായിരുന്ന
കോവിഡ് ഇപ്പോൾ നമ്മുടെ
വീട്ടിലെത്തിയിട്ടുണ്ട്…
വേണമെങ്കിൽ കയറ്റി ഇരുത്തം…
അല്ലെങ്കിൽ ആട്ടിയോടിക്കാം..
തീരുമാനം നിങ്ങളുടെതാണ്..
ശ്രദ്ധയോടെ ,
കരുതലോടെ ആവട്ടെ…
മുന്നോട്ടുള്ള ജീവിതം…
കോവിഡ് 19
ഭയമല്ല,
ജാഗ്രതയാണ് വേണ്ടത്…