51-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേള മാറ്റി വച്ചു. ജനുവരി 16 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ വെർച്വൽ, ഹൈബ്രിഡ് ഫോർമാറ്റിലാവും മേള സംഘടിപ്പിക്കുക. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ആണ് മേള മാറ്റി വെയ്ക്കുന്നതെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.
നവംബർ 20 മുതൽ 28 വരെ നടക്കാനിരുന്ന ചലച്ചിത്രമേള ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി ചർച്ച ചെയ്ത ശേഷമാണ് മാറ്റി വെയ്ക്കുന്നത്. വെർച്വൽ, ഹൈബ്രിഡ് ഫോർമാറ്റിലാവും മേള സംഘടിപ്പിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
കോവിഡ് വർധനവിനെ തുടർന്ന് 25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയും മാറ്റി വെച്ചിരുന്നു. 2021 ഫെബ്രുവരി 12 മുതൽ 19 വരെയാണ് മേള നടക്കുകയെന്ന് കേരള ചലച്ചിത്ര അക്കാദമി അറിയിച്ചിരുന്നു.