നൂറ്റാണ്ടുകളായി കേരളത്തിൽ ആചരിച്ചു വരുന്ന ഒരു കലാരൂപമാണ് തിറയാട്ടം. എന്നാൽ ഇതിന്റെ ചരിത്രം നിങ്ങളിൽ എത്ര പേർക്ക് അറിയാം? കേരളത്തിന്റെ സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും മതപരമായ ആചാരങ്ങളുടെയും ഭാഗമായ മലയാളികളുടെ സ്വന്തം കലാരൂപമാണ് തിറയാട്ടം.

നൃത്തം, നാടകം, സംഗീതം എന്നിവ സംയോജിപ്പിക്കുന്ന ഈ ചടുലമായ പ്രകടനകല വടക്കൻ കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ അവതരിപ്പിക്കുന്നത് സാധാരണമാണ്.
photo by : manu___manjith
ദേവതകൾ, ഭൂതങ്ങൾ, പുരാണ കഥാപാത്രങ്ങൾ എന്നിവയെ പ്രതിനിധാനം ചെയ്യുന്ന വേഷഭൂഷണങ്ങളാണ് തിറയാട്ടത്തിനായി ഉപയോഗിക്കുന്നത്. തിറയാട്ടം യഥാർത്ഥത്തിൽ പുരാതന ദ്രാവിഡ സംസ്കാരത്തിൽ നിന്ന് ഉത്ഭവിച്ചതാണെങ്കിലും, കാലക്രമേണ കേരളത്തിന്റെ പൈതൃകത്തിന്റെ ആകർഷകമായ പ്രതിനിധാനമായി പരിണമിച്ചുവെന്ന് വിശ്വസിക്കുന്നു. പ്രകൃതിദത്ത വസ്തുക്കളിൽ നിന്ന് നിർമ്മിച്ച വസ്ത്രങ്ങളും മേക്കപ്പുകളും ഉപയോഗിച്ചാണ് തിറയാട്ടം നടത്താറുള്ളത്.

പരമ്പരാഗത താളവാദ്യങ്ങളായ ചെണ്ട, ഇലത്താളം, തുടി എന്നിവയുടെ താളങ്ങളോടെയാണ് ദേവീദേവന്മാരെ തൃപ്തിപ്പെടുത്തുന്നതിനായി തിറയാട്ടം നടത്തുന്നത്. അതിനാൽ തെക്കൻ മലബാറിലെ കാവുകളിലും തറവാടുകളിലും തിറയാട്ടം വർഷംതോറും നടത്തിവരുന്നു. തിറയാട്ടത്തെ വെള്ളാട്ട്, തിറ, ചാന്തുതിറ എന്നീ വിഭാഗങ്ങളിലേക്ക് തിരിച്ചിട്ടുണ്ട്.
മൂർത്തികളുടെ ബാല്യത്തെ പ്രതിനിധാനം ചെയ്യുന്നതാണ് വെള്ളാട്ട് കോലങ്ങൾ, തിറകോലങ്ങൾ യൗവനത്തെയും, ചാന്തുതിറ വാർദ്ധക്യത്തെയും സൂചിപ്പിക്കുന്നു.

മലബാർ മേഖലയിൽ മാത്രം വ്യാപകമായി കണ്ടുവരുന്ന തിറയാട്ടം വായനയിലൂടെയും ഗവേഷണത്തിലൂടെയും മാത്രം മറ്റുള്ളവരിലേക്ക് എത്താറാണ് പതിവ്. എന്നാൽ ശരിക്കും തിറയാട്ടം എന്താണ്? അതിന്റെ Kerala സംസ്കാരവുമായി ഉള്ള ബന്ധം എത്രത്തോളം ആഴത്തിലുള്ളതാണ്? എന്തുകൊണ്ട് ഈ കലാരൂപം അത്രപ്രാധാന്യമുള്ളതാണ്? ഇവയെല്ലാം ഒരു സിനിമാതീയറ്റർ അനുഭവത്തിലൂടെ പറയാൻ ഒരുങ്ങുകയാണ് ദേശക്കാരൻ എന്ന പുതിയ മലയാള ചിത്രം.

Dr. അജയ് കുമാർ ബാബു തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ തിറയാട്ടത്തിന്റെ ആരും കാണാത്ത വഴികളിൽ നിന്നും കഥകളിൽ നിന്നും പ്രേക്ഷകരെ എത്തിക്കുന്നു. യദു രാധാകൃഷ്ണന്റെ മികച്ച ക്യാമറ പ്രവർത്തനവും നന്ദു കർത്തയുടെ സംഗീതവും ചേർന്നാൽ തിറയാട്ടത്തിന്റെ ഗംഭീര അനുഭവം തീർത്തും ഉറപ്പാണെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ജനുവരിയിൽ തിയറ്ററുകളിൽ എത്തുന്ന ദേശക്കാരൻ, തിറയാട്ടത്തിന്റെ പ്രൗഢതയെ പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കും എന്നാണ് പ്രതീക്ഷ.