Cinemapranthan

രാഷ്‌ട്രീയമുണ്ടോ? ഇല്ല.. രാഷ്ട്രബോധമുണ്ട്; ‘ഫോർ ദി പീപ്പിൾ’ റീ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ നിങ്ങൾ

null

വിവേക് , അരവിന്ദ്, ഈശ്വർ, ഷെഫീഖ് എന്നീ 4 എൻജിനീയറിങ് വിദ്യാർത്ഥികൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമൂഹത്തിലെ അഴിമതികളുടെ ഇരകളായ, സാമ്പത്തിക പരാധീനതകളുള്ള കുടുംബ പശ്ചാത്തലമുള്ളവരാണ്. ചുറ്റിലും പല വിധത്തിലുള്ള അനീതികൾ നേരിട്ടപ്പോൾ ഇവർ നാലുപേരും നിയമം കയ്യിലെടുത്ത് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ച് 4 ദി പീപ്പിൾ എന്ന രഹസ്യ ഗ്രൂപ്പ് സൃഷ്ടിക്കുന്നു. പ്രവർത്തനരീതിയിലും വസ്ത്രധാരണത്തിലും ഇവർ തനതായ ഒരു ശൈലി ഉണ്ടാക്കുന്നു. പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാനായി ഒരു വെബ്‌സൈറ്റ് ഇവർക്കുണ്ട്. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഇവർ ഒരാളെ തെരഞ്ഞെടുത്ത് കറുത്ത കോട്ട് ധരിച്ച് യമഹ എൻടെസർ ബൈക്ക് ഓടിച്ച് വന്ന് അയാളുടെ കൈ വെട്ടി മാറ്റുന്നു. മറ്റു അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് കൂടി ശക്തമായ സന്ദേശം നൽകുന്നതോടൊപ്പം തെളിവുകൾ ശേഖരിച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഇവരെ തുറന്നു കാണിക്കുക കൂടി ചെയ്യുന്നു. ഈ ഗ്രൂപ്പിന് പൊതുസമൂഹത്തിൽ ശക്തമായ പിന്തുണയും വീരപരിവേഷവും ലഭിക്കുന്നു. പൊതുജനങ്ങൾ പരാതികൾ കൊടുക്കുന്നതിനാൽ 4 ദി പീപ്പിളിന്റെ പ്രവൃത്തികൾ സർക്കാർ ജീവനക്കാരെ കൈക്കൂലി വാങ്ങുന്നതിൽ നിന്ന് പിന്തിരിയാൻ കാരണമാകുന്നു.

ജയരാജിന്‍റെ 4 ദി പീപ്പിള്‍ എന്ന സിനിമ ഒരു വിപ്ലവം തന്നെ ആയിരുന്നു, ഒരു സിനിമ എന്നതിലപ്പുറം സിനിമ ഉപയോഗിച്ച് എങ്ങനെ സാമുഹിക മാറ്റങ്ങള്‍ക്കായി പൊരുതാം, അനീതികള്‍ക്കെതിരെ എങ്ങനെ പോരാടാംമെന്ന് കാലങ്ങള്‍ക്ക് മുന്നേ നൂതനമായി കാണിച്ചു തന്ന സിനിമാറ്റിക്ക് വിപ്ലവം. സായുധസംഘം പോലെ എന്തിനെയും ചോദ്യം ചെയ്യുന്ന ചെറുപ്പക്കാർ, അന്നത്തെ തലമുറയെ സ്വാധീനിച്ചാലോ എന്ന് പേടിച്ച് ടീവിയില്‍ ഈ ചിത്രം ടെലികാസ്റ്റ് ചെയ്യാറില്ല.

അരാഷ്ട്രീയവാദികളുടെ എണ്ണം പെരുകുന്ന ഈ കാലത്ത് ഫോര്‍ ദി പീപ്പിളിന് ഒരു റിറീലിസിന് സ്കോപ്പുണ്ട്.

cp-webdesk

null