മലയാള ചലച്ചിത്രലോകത്തിലെ ആദ്യകാല ഹാസ്യനടന്മാരിൽ പ്രധാനിയായിരുന്ന എസ് പി പിള്ള എന്ന പങ്കജാക്ഷൻ പിള്ള. മലയാളത്തിന്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1950 , 60 ,70 കാലഘട്ടങ്ങളിലെ മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു. ജീവിത നൗകയും നായരു പിടിച്ച പുലിവാലും കണ്ടം ബച്ച കോട്ടും ചെമ്മീനും ടാക്സി ഡ്രൈവറും ഓടയിൽ നിന്നും നിർമ്മാല്യവും അടക്കം അതിൽ പെടും. എസ്.പി.പിള്ളയുടെ ഓർമ്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം.
പൊലീസ് കോൺസ്റ്റബിളായിരുന്ന ശങ്കരൻ പിള്ളയുടേയും കാർത്യായനിയമ്മയുടേയും പുത്രനായി 1913ൽ ജനിക്കുന്നത്. വളരെ ചെറിയ പ്രായത്തിൽത്തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട ഇദ്ദേഹം തന്റെ ചെറുപ്പക്കാലം കഴിച്ചത് കഷ്ടപ്പാടിലും കഠിനാധ്വാനത്തിലുമാണ്. അമ്പലത്തിൽ പാണി കൊട്ടിയും അടുത്തുള്ള വിട്ടിലെ അമ്മ തരുന്ന ചോറുണ്ട് അവരുടെ പടിപ്പുരയിൽ അന്തിയുറങ്ങിയുമാണ് അദ്ദേഹവും സഹോദരനും കൗമാരം കഴിച്ചു കൂട്ടിയത്. വലുതായപ്പോൾ ചുമടെടുത്തും,കിട്ടുന്ന ജോലി ചെയ്തും ജീവിച്ചിരുന്ന എസ് പി പിള്ള തികച്ചും യാദൃശ്ചികമായാണ് നാടകത്തിന്റെ ലോകത്തേയ്ക്ക് എത്തിപ്പെടുന്നത്.
ഒരു പകരക്കാരനായാണ് എസ് പി പിള്ള ആദ്യമായി നാടകവേദിയിലെത്തുന്നത്.എന്നാൽ താൻ ചെയ്ത വേഷം ശ്രദ്ധേയമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതോടെ കൂടുതൽ വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. അഭിനയത്തിൽ മാത്രമല്ല അനുകരണത്തിലും മിടുക്കനായിരുന്നു അദ്ദേഹം. ഒരിക്കൽ ഏറ്റുമാനൂർ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ മഹാകവി വള്ളത്തോളിനെ അതേ ചടങ്ങിൽ അ ദ്ദേഹത്തിന്റെ മുൻപിൽ വെച്ചു തന്നെ അനുകരിച്ച് കാണിച്ചപ്പോൾ ആ കലാകാരന്റെ കഴിവിനെക്കുറിച്ച് തിരിച്ചറിഞ്ഞ വള്ളത്തോൾ അദ്ദേഹത്തെ കലാമണ്ഡലത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് ഉണ്ടായത്. പിന്നീട് പതിയെ സിനിമയിലും ചുവടുവച്ചു 1950 ൽ പുറത്തിറങ്ങിയ നല്ലതങ്കയും പിന്നാലെത്തിയ ജീവിത നൗകയും മലയാള ചലച്ചിത്ര ലോകത്ത് എസ്പിയെ നിറസാന്നിധ്യമാക്കി.
ശശിധരൻ, ജീവിത നൗക, വനമാല,, വിശപ്പിന്റെ വിളി, അവകാശി, ജനോവ, മണവാട്ടി, അദ്ധ്യാപിക ,പിടിച്ച പുലിവാൽ കണ്ടം ബച്ച കോട്ട്, ഓടയിൽ നിന്ന് ,ചെമ്മീൻ, ഒതേനന്റെ മകൻ, മറുനാട്ടിൽ ഒരു മലയാളി, ആഭിജാത്യം , ആരോമലുണ്ണി, അഴകുള്ള സെലീന, നിർമ്മാല്യം, സഞ്ചാരി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. പുല്ലാംകുഴൽ ആയിരുന്നു അവസാന ചിത്രം.
നിരവധി പുരസ്‌കാരണങ്ങളും അദ്ദേഹത്തെ തേടി എത്തീട്ടുണ്ട്. ടാക്സി ഡ്രൈവറിലെ അഭിനയത്തിനു മികച്ച സഹനടനുള്ള കേരള സർക്കാർ അവാർഡ് -1977 , മലയാളത്തിൽ 100 സിനിമകൾ തികച്ചതിനു തമിഴ് നാട് സർക്കാറിന്റെ അവാർഡ്, ചെമ്മീനിലെ അഭിനയത്തിന് കേന്ദ്രസർക്കാർ അവാർഡ്
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കലാരത്നം അവാർഡ് ഇതൊക്കെ ആ പുരസ്കാരങ്ങളിൽ പെടും.
പ്രശസ്‌ത നടി മഞ്ജു പിള്ള ഇദ്ദേഹത്തിന്റെ പേര മകൾ ആണ്