ദളപതി വിജയ്‌ക്കൊപ്പം തനിക്ക് അഭിനയിക്കാൻ അവരം ലഭിച്ചിരുന്നെന്ന് നടനും സംവിധായകനും ആയ വിനീത് ശ്രീനിവാസാൻ. വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ‘ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ ലേക്ക് ആയിരുന്നു വിനീതിന് ക്ഷണം ഉണ്ടായിരുന്നത്. സംവിധായകൻ വെങ്കട്ട് പ്രഭു ആയിരുന്നു തന്നെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. എന്നാൽ വർഷങ്ങൾക്കു ശേഷം ഷൂട്ട് നടക്കുന്നതിനാൽ തനിക്ക് ആ വലിയ ഓഫർ സ്വീകരിക്കാൻ പറ്റാതെ ആയി എന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു
വിനീത് ശ്രീനിവാസന്റെ വാക്കുകൾ
വെങ്കട്ട് പ്രഭു സാർ വിളിച്ചിരുന്നു. ഒക്ടോബറിൽ ദളപതി(വിജയ്)യുടെ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന പടം തുടങ്ങുകയാണ്. അതേസമയംതന്നെയാണ് ഞാൻ വർഷങ്ങൾക്കുശേഷത്തിന്റെ ഷൂട്ടിങ്ങും ആരംഭിക്കാൻവിചാരിച്ചിരുന്നത്. ഇക്കാര്യം ഞാൻ അദ്ദേഹത്തോടുപറഞ്ഞു. എനിക്ക് വളരെ ഇഷ്ടമുള്ള സംവിധായകനാണ് വെങ്കട്ട് പ്രഭു. ആ ചിത്രം വിട്ടുകളയരുതെന്ന് ചിന്തിച്ചിരുന്നു. വേറെ വഴിയില്ലായിരുന്നു. മിക്കവാറും ഞാൻ അഭിനയിക്കുന്ന ചിത്രങ്ങളുടെ സംവിധായകർ സുഹൃത്തുക്കളായവരായിരിക്കും… അങ്ങനെ ഞാൻ അഭിനയിക്കുന്ന ചിത്രമാണെങ്കിൽ അവരോട് പറഞ്ഞിട്ട് ആ വലിയ ഓഫർ സ്വീകരിക്കാമായിരുന്നു. പക്ഷേ…ഇത് ഞാൻ സംവിധാനംചെയ്യുന്ന പടമായിപ്പോയി. എന്റെ അഭിനേതാക്കളുടെ ഡേറ്റ് എല്ലാം പ്രശ്നത്തിലാവുമെന്ന് പറഞ്ഞപ്പോൾ നമുക്ക് പിന്നീട് മറ്റൊരു ചിത്രം ചെയ്യാമെന്ന് വെങ്കട്ട് പ്രഭു സാറും പറഞ്ഞു..
ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം വെളിപ്പെടുത്തിയത്