Cinemapranthan

‘ഡബിൾ ചാർജ്ജ്’ ആണ് ജോസ്; മമ്മൂട്ടിയുടെ മാസ്സ് അവതാരം ‘ടർബോ’ റിവ്യൂ വായിക്കാം

null

റോഷാക്, നൻ പകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്‌ക്വാഡ്.. ‘മമ്മൂട്ടി കമ്പിനി’ എന്ന പ്രൊഡക്ഷൻ കമ്പനിയിൽ നിന്നും ഉണ്ടായ പ്രൊഡക്ടുകളാണ് ഈ പറഞ്ഞത്. അത്യന്തം വ്യത്യസ്തവും വൈവിധ്യവും മായ പ്രമേയങ്ങളും കഥാപാത്രങ്ങളും നമുക്കുമുന്നിൽ അവതരിപ്പിച്ച അതെ മമ്മൂട്ടി കമ്പനിയുടെ ഏറ്റവും പുതിയ ഉദ്യമം. ഏതൊരു പ്രേക്ഷകനെയും ‘ടർബോ’ ആദ്യ ദിനം കാണാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളൊന്ന് അത് തന്നെ ആവും..

എന്നാൽ.. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം ‘മമ്മൂട്ടി കമ്പനി’ നിർമ്മിക്കുന്നു എന്നതിനപ്പുറം പ്രാന്തനെ എക്സൈറ്റ് ചെയ്യിച്ചത് ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി ഒരു മാസ് ആക്ഷൻ പടത്തിൽ നായകനായി എത്തുന്നു എന്നതുകൂടി ആണ്. മമ്മൂട്ടിയുടെ മാസ്സ് പരിവേഷങ്ങൾ പ്രാന്തന് അത്രത്തോളം പ്രിയപ്പെട്ടതാണ്. ടർബോയിലേക്ക് എത്തുമ്പോൾ അതിനു മാറ്റു കൂട്ടാനെന്നപോലെ നായക്‌നൊപ്പം കട്ടക്ക് നിൽക്കുന്ന ഒരു വില്ലൻ കൂടി ഉണ്ടെന്നതാണ്. ആ വില്ലനായി എത്തുന്നത് കന്നഡ താരം രാജ് ബി ഷെട്ടിയും.. അത് പോരെ..

ഒരു കൊമേഴ്‌സ്യൽ എന്റർട്ടൈനറിൽ നിന്നും എന്താണ് പ്രതീക്ഷിക്കാവുന്നത് അതിന്ടെ മുകളിലാണ് ടർബോ. ആക്ഷനും മാസ്സും കോമഡിയും ഫാമിലി ഇമോഷന്‍സും സമം ചേര്‍ത്തൊരുക്കിയ പക്കാ എന്റർടൈനർ. എന്നിരുന്നാലും ആക്ഷൻ തന്നെ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരാൾ മറ്റൊരാളെ അടിക്കണമെങ്കിൽ അല്ലെങ്കിൽ ആ അടി പ്രേക്ഷകനുമായി കണക്ട് ചെയ്യണമെങ്കിൽ അതിനു കൃത്യമൊരു കാരണവും ആ കാരണം പ്രേക്ഷന് കൺവിൻസിംഗ് ആവുംകയും വേണം.. ടർബോ വിജയിക്കുന്നതും അവിടെ ആണ്.. ജോസിന്റെ ഓരോ അടി പ്രേക്ഷന് ആഗ്രഹിക്കുന്നിടത്താണ്.. തീയേറ്ററിൽ കിട്ടുന്ന കയ്യടിയും അതിനു തെളിവാണ്. മമ്മൂക്ക ഫൈറ്റ് ചെയ്യുമ്പോൾ കൈ അനങ്ങുന്നില്ല കാലുകൾ പൊങ്ങുന്നില്ല എന്ന് പറഞ്ഞു വിമർശിക്കുന്നവരുടെ നെഞ്ചിലേക്കുള്ള പഞ്ച് ആണ് ടർബോ എന്ന് വേണമെങ്കിൽ പറയാം.

ഇടുക്കിക്കാരനായ ജോസിന്റെ ജീവിതമാണ് സംവിധായകൻ സിനിമയിലൂടെ കാണിക്കുന്നത് ‘ടർബോ ജോസ്’ എന്ന് നാട്ടുകാർ വിളിക്കുന്ന അയാൾ പള്ളി പെരുന്നാളും കൂടി ചെറിയ തല്ലും ബഹളവുമൊക്കെ ആയി പോകുന്ന ഒരാളാണ്. നാട്ടിലുണ്ടാകുന്ന ചെറിയ പ്രശനത്തിന്ടെ ഭാഗമായി സ്വന്തം നാട് വിട്ട് ചെന്നൈയിലേക്ക് പോകേണ്ടി വരുന്നു എന്നാൽ ജോസിന് അവിടെ നേരിടേണ്ടി വരുന്നത് വെട്രിവേലിന്റെ നേതൃത്വത്തിലുള്ള വൻകിട മാഫിയയോടാണ്. രാജ് ബി ഷെട്ടി ആണ് വെട്രിവേൽ ആയി എത്തുന്നത്. ആദ്ദേഹം ആ കഥാപാത്രത്തെ അതി ​ഗംഭീരമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഓട്ടോ ബില്ലയായി എത്തി തെലുങ്ക് താരം സുനിലും തിളങ്ങി.

സാങ്കേതിക വിഭാ​ഗത്തിലേക്ക് വന്നാൽ ആക്ഷൻ കൈകാര്യം ചെയ്ത ഫീനിക്സ് പ്രഭുവും, സം​ഗീതസംവിധായകൻ ക്രിസ്റ്റോ സേവ്യറും എഡിറ്റർ ഷമീർ മുഹമ്മദും ഛായാഗ്രാഹകൻ വിഷ്ണു ശർമ്മയും കയ്യടി അർഹിക്കുന്നുണ്ട്. ഗംഭീര വർക്ക് തന്നെ ഇവർ സിനിമക്കായി ചെയ്ത് വച്ചിട്ടുണ്ട്
ക്ലൈമാക്സ് ഫൈറ്റ് മാത്രം മതി ഇവരുടെ വർക്കിന്റെ ക്വാളിറ്റി മനസിലാക്കാൻ.

മൊത്തത്തിൽ തീയറ്ററിൽ നിന്ന് തന്നെ അസ്വദിക്കാവുന്ന, തുടക്കം മുതൽ ഒടുക്കം വരെ രോമാഞ്ചം മാത്രം തന്ന കിടിലൻ ഒരു തീയറ്റർ എക്സ്പീരിയൻസ് ആണ് ടർബോ. പിന്നെ പ്രേക്ഷകർ ഒട്ടു പ്രതീക്ഷിക്കാത്ത ഒരു ടൈൽ എൻഡ് സീൻ കൂടി ചിത്രത്തിലുണ്ട് .. അത് സർപ്രൈസ് ആണ്

cp-webdesk

null