Cinemapranthan

‘ദി മെറിബെല്ലാസ്’ ഫാഷൻ ഫെസ്റ്റ്; അതിഥികളായി സണ്ണി ലിയോണും, സാജിദ് യഹിയയും

ജൂൺ 27 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ആണ് ഫാഷൻ ഫെസ്റ്റ്

null

ലോകത്തിലെ ആദ്യത്തെ ‘ഡിഫറെന്റലി ഏബിൾഡ്’ മോഡലിംഗ് കമ്പനി ആയ ‘ദി മെറിബെല്ലാസ്’ അവതരിപ്പിക്കുന്ന ഫാഷൻ ഫെസ്റ്റിൽ പങ്കെടുക്കാൻ ബോളിവുഡ് താരം സണ്ണി ലിയോൺ എത്തുന്നു. ജൂൺ 27 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ സണ്ണി ലിയോണിനൊപ്പം നടനും സംവിധായകനുമായ സാജിദ് യഹിയയും അതിഥിയായി എത്തും.

ഫാഷൻ രംഗത്തെ പ്രമുഖരായ ‘ഡ്രീം ഫാഷൻ ടിവി’യുമായി ചേർന്ന് നടത്തുന്ന ഫാഷൻ ഫെസ്റ്റ് സ്പോൺസർ ചെയ്യുന്നത് പ്രമുഖ ട്രാവൽ കമ്പനിയായ ‘ക്ലബ് ഡബ്ലിയു’ (Club W), പ്രമുഖ അഡ്വേർടൈസിങ് & മാർക്കറ്റിങ് കമ്പനിയായ ‘ഡിഗിസ്‌പൈൻ ഗ്ലോബൽ’ (Digispine Global) എന്നിവർ ആണ്. കൊച്ചിയിലെ പ്രശസ്ത കഫേ ആയ ‘സി പി സ്റ്റോറീസ് കഫേ’ ( CP Stories Cafe) ആണ് സ്പെഷ്യൽ പാർട്ണർ. പ്രശസ്ത ക്ലോത്തിങ് ബ്രാൻഡായ ‘ആരോഹി ഡിസൈനർ ബൊട്ടിക്ക്’, ‘ക്രീയേറ്റീവ് സ്യൂട്ട്’ എന്നിവരാണ് കോസ്‌റ്റ്യും പാർട്ണർസ്.

cp-webdesk

null