Cinemapranthan

തൊണ്ണൂറുകളില്‍ ഗാനമേള വേദികളെ ഇളക്കിമറിച്ച ഈ പാട്ടുകാരനെ ഓർമ്മയുണ്ടോ..?

null

മലബാറിന്റെ ഉത്സവപ്പറമ്പുകളെ സിനിമാപ്പാട്ടുകള്‍ കൊണ്ട് ആറാടിച്ച ഒരു ഗായകനുണ്ടായിരുന്നു. തൊണ്ണൂറുകളില്‍ ഗാനമേള വേദികളെ ഇളക്കിമറിച്ച താരം. പുതയ തലമുറക്ക് എത്രകണ്ട് ഇദ്ദേഹത്തെ പരിചിതമാണെന്നറിയില്ല. അന്ന് ഗാനമേള വേദികളിലെ സൂപ്പർ സ്റ്റാർ ആരാണെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ എല്ലാർക്കുമുണ്ടായിരുന്നൊള്ളു.. ജോയ് പീറ്റർ.

“ജുംബലക്ക”യും, “ഫെയര്‍ ആന്‍ഡ്‌ ലവ്ലി”യും അടക്കം തമിഴ് ഫാസ്റ്റ് നമ്പറുകളെ വെള്ളിത്തിരയിലേതിനു സമാനമായി ആടിപ്പാടി സ്റ്റേജില്‍ അവതരിപ്പിച്ച് യുവാക്കളെ കോരിത്തരിപ്പിച്ച മിന്നും താരം. തമിഴ്നാട്ടിലടക്കം നിരവധി ഗാനമേളകള്‍ നടത്തിയ അദ്ദേഹത്തെ ആളുകള്‍ പ്രത്യേകം ആവശ്യപ്പെട്ടിരുന്ന കാലമായിരുന്നു അത്. നാട്ടിൻപുറത്തെ കവലയിൽ ജോയ് പീറ്ററും സംഘവും അവതരിപ്പിക്കുന്ന ഗാനമേള എന്നൊരു പോസ്റ്റർ പതിഞ്ഞാൽ മാത്രം മതി.. പിന്നെ ദിവസവുമെണ്ണി ആ നാട്ടുകാർ കാത്തിരിപ്പിലാവാൻ. സോഷ്യല്‍മീഡിയ എന്നൊരു സങ്കല്പം പോലും ഇല്ലാത്ത കാലത്ത്, ജോയ് പീറ്ററിന്റെ പാട്ടുകള്‍ VHS കാസറ്റുകളിലാക്കി സൂക്ഷിച്ചവർ ഉണ്ടായിരുന്നു

സാരംഗ് ഓര്‍ക്കസ്ട്ര, ന്യൂമാഹിയിലൂടെയാണ് ഗാനമേള വേദിയിലേക്ക് ജോയ് പീറ്ററിർ ചുവടുവക്കുന്നത്. മലബാറിൽ ഉത്സവപ്പറമ്പുകളിൽ പാടിത്തെളിഞ്ഞതോടെ അയാൾക്ക് ആരാധരായി. പാടുന്നതിൽ കൂടുതൽ തമിഴ് പാട്ടുകൾ ആയതുകൊണ്ട് തന്നെ പീറ്ററിനു തമിഴ് നാട്ടിലും നിരവധി അവസരങ്ങൾ ലഭിച്ചു.. അതുവഴി ദാക്ഷിണേന്ത്യ മുഴുവൻ അയാൾ അറിയപ്പെട്ടു.

എന്നാൽ യുവാക്കളുടെ ഹീറോയായിരുന്നു അയാള്‍ ഒന്നുമല്ലാതാവുന്ന ഒരു കാലഘട്ടവും പിന്നീടുണ്ടായി.. കാലവും കോലവും മാറിയപ്പോൾ പഴയ സംസ്കാരങ്ങളും പലയിടത്തായി ഇല്ലാതായി. കാലത്തിനൊത്ത് മാറാൻ അദ്ദേഹവും തയ്യാറായിയില്ല. ഗാനമേളകളും പരിപാടികളും കുറഞ്ഞത് പീറ്ററിന്റെ വളർച്ചയെയും ബാധിച്ചു, കാലം അയാളെ തിരശീലക്കു പിന്നിലേക്ക് ഒതുക്കി..2018 ൽ തലശേരി മാക്കൂട്ടം റെയിൽവേ ഗേറ്റിനു സമീപം ട്രെയിൻ തട്ടിയ നിലയിൽ ഒരു ജഡം കണ്ടപ്പോഴും ഇന്നത്തെ തലമുറയിലെ ആളുകൾക്ക് അയാളെ തിരിച്ചറിയാതെ പോയതും അതുകൊണ്ടാണ്.

ജീവിതം കലക്ക് വേണ്ടി ഉഴിഞ്ഞു വച്ച ആളായിരുന്നു ജോയ് പീറ്റർ സംഗീതത്തെ അത്രമേൽ സ്നേഹിച്ച കലാകാരൻ

cp-webdesk

null