Cinemapranthan

ശരണ്യയുടെ പിറന്നാളിന് സർപ്രൈസസായി നന്ദു എത്തി; ഹൃദയസ്പർശിയായ കുറിപ്പ് പങ്ക് വെച്ച് സീമ ജി നായർ

ശരണയുടെ പിറന്നാളിന്ന അപ്രതീക്ഷിതമായി എത്തിയ നന്ദുവായിരുന്നു ശരണ്യക്ക് ലഭിച്ച വലിയ സർപ്രൈസ്

null

കാൻസറിന്റെ പിടിയിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ വരുകയാണ് നടി ശരണ്യ. ശരണ്യയുടെ ഒപ്പം അവളുടെ വേദനകളിലും സന്തോഷങ്ങളിലും അവൾക്കൊപ്പം എന്നും നടി സീമ ജി നായരും ഉണ്ടായിരുന്നു. ഇപ്പോഴിതാ ശരണ്യയുടെ പിറന്നാളിന് അവൾക്ക് ഒരു ബിഗ് സർപ്രൈസ് നൽകിയിരിക്കുകയാണ് സീമ. കാൻസറിന്റെ പിടിയിൽ നിന്നും പൊരുതി ജീവിതത്തിലേക്ക് തിരികെ എത്തിയ അതിജീവനത്തിന്റെ രാജകുമാരനാണ് നന്ദു. അർബുദ രോഗത്തിന്റെ അതികഠിന നാളുകളിൽ പോലും മറ്റുള്ളവർക്ക് പോസിറ്റീവ് നൽകുന്ന വ്യക്തിയാണ് നന്ദു. നന്ദുവിനും ശരണ്യക്കുമൊപ്പം പിറന്നാൾ ആഘോഷിച്ച ചിത്രങ്ങൾക്കൊപ്പം ഹൃദയഹാരിയായ ഒരു കുറിപ്പും സീമ പങ്കു വെച്ചിട്ടുണ്ട്.

സീമ ജി നായരുടെ കുറിപ്പ്

എന്‍റെ ജീവിതം കാറ്റിലും തിരമാലയിലുംപെട്ട കടലാസ് തോണി പോലെ ആയിരുന്നു.. എന്നിട്ടും കാറ്റിലും തിരയിലും പെടാതെ തോണി മറിയാതെ പിടിച്ചു നിന്നു.. ജീവിതയാത്രയിലെ ഓരോ ഏടിലും ഓരോ പാഠങ്ങൾ പഠിക്കാൻ ഉണ്ടായിരുന്നു.. പഠിക്കാൻ പ്രയാസമുള്ള പാഠങ്ങളും ഈസിയായ പാഠങ്ങളും.. ഈ ജീവിതം അങ്ങനെ ആണ്.. ഇന്നലെ മാർച്ച്‌ 15, എനിക്ക് പ്രിയപ്പെട്ട ഒരുപാട് പേരുടെ പിറന്നാൾ ആയിരുന്നു.. അദിതി, രഞ്ജിത്, ഡിമ്പിൾ, ശരണ്യ.. എല്ലാവരും പ്രിയപ്പെട്ടവർ.. പക്ഷെ എന്‍റെ കഥയിലെ രാജകുമാരി ശരണ്യ ആയിരുന്നു.. അതിജീവനത്തിന്‍റെ രാജകുമാരി.. എന്‍റെ മോൾക്ക് ഞാൻ ഇന്നലെ കൊടുത്ത ബിഗ് സർപ്രൈസ്, അതിജീവനത്തിലെ “രാജകുമാരനു”മായുള്ള അപ്രതീക്ഷ കൂടിക്കാഴ്ച്ച ആയിരുന്നു.. പെട്ടെന്ന് ആ രാജകുമാരൻ വീട്ടിലേക്കു വന്നപ്പോൾ എന്‍റെ മോളുടെ മുഖത്തുണ്ടായ സന്തോഷവും അത്ഭുതവും വിവരിക്കാൻ പറ്റില്ല.. ആ അപ്രതീക്ഷിതമായ കൂടികാഴ്ച്ചയുടെ സന്തോഷത്തിൽ നിന്ന് അവൾ പുറത്തു വന്നിട്ടുണ്ടായിരുന്നില്ല.. എന്‍റെ നന്ദുട്ടനും അങ്ങനെ തന്നെ ആയിരുന്നു.. എന്‍റെ ജീവിതത്തിൽ എന്നും ഓർത്തു വെക്കുന്ന അപൂർവ നിമിഷത്തിന്‍റെ ഓർമ്മയാവും ഇത്.. എനിക്ക് മാത്രം അല്ല.. അപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും അങ്ങനെ തന്നെയാവും അത്.. നമ്മൾ പഠിക്കേണ്ടുന്ന രണ്ട് പാഠ പുസ്തകങ്ങളുടെ നടുവിൽ ആയിരുന്നു വീട്ടിൽ ഉള്ള എല്ലാവരും.. അപൂർവങ്ങളിൽ അപൂർവമായ രണ്ട് രോഗങ്ങളോട് പൊരുതുന്ന എന്റെ പ്രിയ മക്കൾ.. അവർ നൽകുന്ന പോസിറ്റീവ് എനർജി, ആത്മ വിശ്വാസം, എന്തിനെയും നേരിടാനുള്ള ധൈര്യം.. വെറും വാക്കുകൾ കൊണ്ട് തീരില്ല ഒന്നും.. അമൂല്യമായ രണ്ട് രത്നങ്ങൾ.. അപൂർവമായ രണ്ട് നക്ഷത്രങ്ങൾ.. നന്ദുമോന്‍റെ ഭാഷ കടമെടുത്താൽ, “പുകയരുത് ജ്വലിക്കണം”… ഈ അപൂർവ കൂടികാഴ്ച്ചക്ക് അവസരം ഒരുക്കിയ ജഗദീശ്വരന് നന്ദി പറയുന്നു..

cp-webdesk

null