മലയാള സിനിമയിൽ വസ്ത്രാലങ്കാര രംഗത്ത് പുത്തൻ ട്രെൻഡായി മാറുകയും പുതിയ ചരിത്രം സൃഷ്ടിക്കുകയും ചെയ്‌ത പേരാണ് സമീറ സനീഷ്. സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ സമീറയുടെ, ഡിസൈനിൽ എത്തുന്ന നായികമാരുടെയും നായകന്മാരുടെയും വസ്ത്രങ്ങൾ കണ്ട് കൊതിയോടെ നോക്കിയിരുന്ന പ്രേക്ഷകർക്ക് ഇനി സന്തോഷിക്കാം. സിനിമക്ക് പുറത്തേക്കും സമീറ ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾ എത്തുകയാണ്, സമീറ സനീഷ് എന്ന ബ്രാൻഡിലൂടെ. സംരംഭത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യർ നിർവ്വഹിച്ചു.

ജൂൺ 1 ന് ബ്രാൻഡിന്റെ വെബ് സൈറ്റ് മെഗാസ്റ്റാർ മമ്മൂട്ടി ഉൽഘാടനം ചെയ്തതോടെ സമീറ സനീഷ്ന്റെ ദീർഘകാല സ്വപ്നമാണ് പൂവണിയുന്നത്. സാധാരണക്കാരുടെ വസ്ത്ര സ്വപ്‌നങ്ങൾ സഫലമാക്കാൻ സ്വന്തം പേരിൽ ഒരു വസ്ത്ര ബ്രാൻഡ് സമീറ കൊണ്ട് വരുന്നത് സിനിമയ്ക്ക് പുറത്ത് സാധാരണക്കാർക്കും ചുരുങ്ങിയ ചിലവിൽ ഓരോരുത്തരുടെയും അഭിരുചിയ്ക്കനുസരിച്ച് ഓൺലൈനിലൂടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്.

കഴിഞ്ഞ ഇരുപതു വർഷമായി സിനിമയിൽ വളരെ സജീവമായി നിന്ന് ജനപ്രിതീ ആർജ്ജിച്ച സമീറ സനീഷ് താരങ്ങൾക്കൊപ്പവും സിനിമയ്ക്ക് പുറത്ത് സാധാരണക്കാരുടെയും സ്വപ്നങ്ങൾ തുന്നി തരാൻ ഒരുങ്ങുകയാണ് “സമീറ സനീഷ് “എന്ന പുത്തൻ ബ്രാൻഡിലൂടെ.
