മികച്ച ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ ആര്‍ ആര്‍ ആര്‍ നെ പ്രശംസിച്ച് എ.ആര്‍ റഹ്‌മാന്‍. ‘അവിശ്വസനീയം’ എന്ന് കുറിച്ചുകൊണ്ടും തന്റെ സഹ പ്രവർത്തകനായ എംഎം കീരവാണിയുടെ പേരെടുത്ത് പറഞ്ഞുമാണ് എ ആര്‍ റഹ്‌മാന്‍ പ്രശംസ അറിയിച്ചത്. എംഎം കീരവാണി ഒരുക്കിയ ‘നാട്ടു നാട്ടു’ എന്ന ഗാനമാണ് പുരസ്‌കാരത്തിനർഹമായത്. എംഎം കീരവാണി തന്നെയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയതും. ലോകോത്തര ഗായകരായ ടെയ്ലര്‍ സ്വിറ്റ്, റിഹാന്ന എന്നിവരുടെ ഗാനങ്ങളെ കടത്തിവെട്ടിയാണ് ഇന്ത്യന്‍ ഗാനമായ നാട്ടു നാട്ടു ഒന്നാമത് എത്തിയത്. മുഴുവന്‍ ഇന്ത്യക്കാരുടെയും ഫാന്‍സിന്റെയും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി പറഞ്ഞുകൊണ്ടാണ് എ ആര്‍ റഹ്‌മാന്‍ കുറിപ്പ് അവസാനിപ്പിച്ചത്.
പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഗോൾഡൻ ഗ്ലോബ് അവാർഡ് ഇന്ത്യയിലേക്ക് എത്തുന്നത്. സ്ലംഡോഗ് മില്യണേർ എന്ന ചിത്രത്തിലൂടെ നേരത്തെ എ ആർ റഹ്മാൻ മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. അഭിമാന നേട്ടത്തിനര്ഹമായ ഗോൾഡൻ ഗ്ലോബ്
ജെറോഡ് കാർമൈക്കലിന്റെ ആതിഥേയത്വത്തിൽ ലോസ് ഏഞ്ചൽസിലാണ് പുരസ്‌കാര ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുന്നത്