Cinemapranthan

ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കും സമൂഹ മാധ്യമങ്ങൾക്കും പുതിയ നിയന്ത്രണവുമായി കേന്ദ്രം

രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, ലൈംഗികത പ്രകടമാകുന്നവ എന്നീ ഉള്ളടക്കങ്ങളിലാണ് നിയന്ത്രണം ബാധകമാവുക

null

ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കും സമൂഹ മാധ്യമങ്ങൾക്കും പുതിയ മാർഗ്ഗരേഖയുമായി കേന്ദ്രം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള മോശം പ്രവണതകൾ തടയുന്നതിനും, രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന ഉള്ളടക്കങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിനും കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്രം ഏർപ്പെടുത്തുന്നത്.

ഒ.ടി.ടിയെ നിയന്ത്രിക്കാൻ നടപടി വേണമെന്ന് ആവശ്യമുയർന്നു കൊണ്ടാണ് ഈ നിയന്ത്രങ്ങൾ ഏർപ്പെടുത്തുന്നതെന്ന് ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, ലൈംഗികത പ്രകടമാകുന്നവ എന്നീ ഉള്ളടക്കങ്ങളിലാണ് നിയന്ത്രണം ബാധകമാവുക.

കോടതിയോ സർക്കാർ ഏജന്‍സികളോ ആവശ്യപ്പെട്ടാൽ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമിൽ ആദ്യം സന്ദേശമയച്ച ഉപയോക്താവിനെ വെളിപ്പെടുത്തണം. മാർഗനിർദേശങ്ങള്‍ നടപ്പാക്കാന്‍ സർക്കാർ മേല്‍നോട്ടത്തില്‍ ത്രിതല സംവിധാനവും നിലവില്‍ വരും. പരാതി പരിഹാരത്തിനായി ഇന്ത്യയില്‍ നിന്നുള്ള ഓഫീസറെ ഓരോ കമ്പനിയും ചുമതലപ്പെടുത്തണം തുടങ്ങിയവയാണ് മാർഗനിർദേശത്തിൽ പറയുന്നത്. സമൂഹ മാധ്യമങ്ങളിലെ വ്യാജ വാർത്ത തടയുന്നതിനും നടപടി ഉണ്ടാവും. ഇവയ്‌ക്കെതിരെ പരാതി ലഭിച്ചാൽ അടിയന്തിരമായി നടപടി സ്വീകരിക്കുമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. ഇക്കാര്യം ഉപയോക്താവിനെ അറിയിക്കാൻ കമ്പനിയോട് ആവശ്യപ്പെടും. നാൽപ്പതോളം ഒ.ടി.ടി പ്ലാറ്റ്ഫോമുകളും നൂറിൽപ്പരം വാർത്ത സെെറ്റുകളുമാണ് രാജ്യത്ത് നിലവിലുള്ളത്.

cp-webdesk

null