Cinemapranthan

“Qalb” Creates Waves on Amazon Prime

null

The Malayalam film “Qalb” has taken the top spot in Amazon Prime’s Top 10 search rankings, surpassing big-budget Indian films and classic international movies.

Previously, “Qalb” also ranked as the most searched film in the romantic category.

Directed by Sajid Yahia and starring Ranjith Sajeev and Neha Nasneen in lead roles, “Qalb” premiered on OTT on December 5. Since then, it has received an overwhelming response.

For a small film featuring mostly newcomers—both in the cast and technical team—this level of success is truly a moment of pride.

We are incredibly happy and proud to share this news with all the viewers who have supported “Qalb.”

ആമസോണ്‍ പ്രൈമില്‍ തരംഗം തീര്‍ത്ത് ‘ഖല്‍ബ്’ മുന്നേറുന്നു. ആമസോൺ പ്രൈമിന്റെ ടോപ്പ് ടെന്‍ സെര്‍ച്ചില്‍ ബിഗ് ബജറ്റ് ഇന്ത്യൻ സിനിമകളെയും, ക്ലാസിക് ഇന്റർനാഷണൽ സിനിമകളെയുമെല്ലാം പിന്തള്ളി മലയാളത്തിൽ നിന്നുള്ള ഖൽബ് ആണ് ഇപ്പോൾ ഒന്നാമത്.
നേരെത്തെ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ റൊമാന്‍റിക്‌ സിനിമ കാറ്റഗറിയിലും ഖല്‍ബ് ഒന്നാമതായിരുന്നു.

രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സാജിദ് യാഹിയ ഒരുക്കിയ ‘ഖൽബ്’ ഡിസംബര്‍ 5 ന് ആയിരുന്നു ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയത്. അതിനു ശേഷം ഇതുവരെ സമൂഹ മാധ്യങ്ങളിലൂടെയും അല്ലാതെയും ഗംഭീര വരവേൽപ്പായിരുന്നു ചിത്രത്തിന് കിട്ടികൊണ്ടിരുന്നത്. അഭിനേതാക്കള്‍ മുതല്‍ ടെക്നീഷ്യന്മാര്‍വരെ ഭൂരിഭാഗം പേരും പുതുമുഖങ്ങളായ ഒരു ചെറിയ സിനിമയ്ക്ക് കിട്ടുന്ന ഈ സ്വീകരണം അഭിമാനം തന്നെയാണ്.

ഖല്‍ബിനെ പിന്തുണച്ച എല്ലാ പ്രേക്ഷകരോടും ഈ വിവരം അറിയിക്കുന്നതിൽ സന്തോഷവും അഭിമാനവും തോന്നുന്നു

cp-webdesk

null