മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടൻ പ്രകാശ് രാജ്. ‘ഉത്തരവാദിത്വമുള്ള ഭരണം. ഒരു പാട് പേര്‍ക്ക് നിങ്ങള്‍ പ്രചോദനമാകട്ടെ’, എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. പിണറായി വിജയന്റെ ട്വീറ്റ് ഇതോടൊപ്പം പങ്ക് വെച്ച് കൊണ്ടാണ് പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചത്.
കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മെയ് 8 മുതല്‍ 16 വരെ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേരളാ സർക്കാർ. ഈ സാഹചര്യത്തിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും എല്ലാവർക്കും ഭക്ഷണം എത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തെ പ്രശംസിച്ചു കൊണ്ടാണ് പ്രകാശ് രാജ് രംഗത്തെത്തിയിരിക്കുന്നത്.
‘ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ആഹാരം എത്തിക്കാന്‍ വേണ്ടുന്ന നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആഹാരം വീട്ടിലെത്തിച്ച് നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ആരംഭിക്കും‘, എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ് ചെയ്തിരുന്നത്.
കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ നമുക്ക് ഒന്നിച്ചു നിന്ന് ഈ മഹാമാരിയെ പ്രതിരോധിക്കാം. എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും കൊറോണയെ പ്രതിരോധിക്കാൻ തയ്യാറാവണമെന്ന് ടീം സിനിമാപ്രാന്തൻ അഭ്യർത്ഥിക്കുന്നു. കരുതലോടെ ജാഗ്രതയോടെ നമുക്ക് ഒരുമിച്ച് മുന്നോട്ടു പോകാം.. കോവിഡിനെ തുരത്താം #IndiaFightsCorona #breakthechain #covidsecondwave #letsfightagainstcovid