Cinemapranthan

വെറുതെ ഒരു ചിത്രവുമായി ലിജോ ജോസ് പെല്ലിശ്ശേരി വരില്ലല്ലോ; റിലീസിന് മുൻപേ അംഗീകാരവുമായി പല്ലൊട്ടി

ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെ ആയിരുന്നു പ്രേക്ഷകർ കാത്തിരുന്നത് അതിനിടയിലാണ് ഇരട്ടി മധുരം പോലെ ചിത്രത്തിനുള്ള അംഗീകാരം.

null

കർണ്ണാടക ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 14 മത് ബംഗളുരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ കോമ്പറ്റിഷൻ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത് മലയാള ചിത്രം ‘പല്ലൊട്ടി 90സ് കിഡ്‌സ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫിലിം ഫെസ്റ്റിവലിൽ ഒന്നായ ബംഗളുരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പല്ലൊട്ടി കൂടാതെ 3 ചിത്രങ്ങൾ കൂടി തിരഞ്ഞെടുത്തിട്ടുണ്ട്. ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്ത ‘ജനഗണമന’, തരുൺ മൂർത്തി ചിത്രം ‘സൗദി വെള്ളക്ക’, വിജീഷ് മണി ചിത്രം ‘ആദിവാസി’എന്നിവയാണ് തിരഞ്ഞെടുത്ത മറ്റു ചിത്രങ്ങൾ.

തീയേറ്ററുകളിൽ റിലീസ് ആയ മറ്റുചിത്രങ്ങളിൽ നിന്നും വിഭിന്നമായി നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്ത ‘പല്ലൊട്ടി 90സ് കിഡ്സ്’തിയേറ്ററുകളിലേക്ക് എത്താനിരിക്കെ ആണ് മേളയിലേക്ക് തിരഞ്ഞെടുക്കുന്നത്.


ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെ ആയിരുന്നു പ്രേക്ഷകർ കാത്തിരുന്നത് അതിനിടയിലാണ് ഇരട്ടി മധുരം പോലെ ചിത്രത്തിനുള്ള അംഗീകാരം.
തൊണ്ണൂറുകളുടെ ഓർമ്മകളിൽ മധുരം നിറച്ചെത്തുന്ന നൊസ്‌റ്റാൾക്ക് ചിത്രമായ പല്ലൊട്ടി ഈ വേനലവധിക്കാലത്ത് തിയറ്ററുകളിൽ എത്തുന്നത്. സിനിമാപ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയയാണ് ചിത്രം നിർമ്മിക്കുന്നത്.

മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ് സൈജു കുറുപ്പ്, സുധി കോപ്പ എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.

cp-webdesk

null