97-ാമത് ഓസ്‍കര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്നോടിയായി പ്രാഥമിക യോഗ്യത നേടിയ 323 ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ട് അക്കാദമി. ഇതില്‍ 207 ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി മത്സരിക്കാനാവും. ആ 207 ചിത്രങ്ങളുടെ കൂട്ടത്തില്‍ ആറ് ഇന്ത്യന്‍ സിനിമകളും ഇടംപിടിച്ചിട്ടുണ്ട്. ആറ് സിനിമകൾ ഏതൊക്കെ ആണെന്നല്ലെ
ബ്ലെസി- പൃഥ്വിരാജ് ടീമിന്‍റെ ആടുജീവിതം, ശിവയുടെ സംവിധാനത്തില്‍ സൂര്യ നായകനായ കങ്കുവ, പായല്‍ കപാഡിയയുടെ സംവിധാനത്തില്‍ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ശുചി തലാത്തി സംവിധാനം ചെയ്ത ഗേള്‍സ് വില്‍ ബി ഗേള്‍സ്, രണ്‍ദീപ് ഹൂദ സംവിധാനം ചെയ്ത് നായകനായ സ്വതന്ത്ര്യവീര്‍ സവര്‍ക്കര്‍, സന്തോഷ് (ഇന്ത്യ-യുകെ) എന്നിവയാണ് ആ ചിത്രങ്ങള്‍.
നോമിനേഷന് വേണ്ടിയുള്ള വോട്ടിംഗ് നാളെ മുതല്‍ 12 വരെ നടക്കും. 17-ാം തീയതി അക്കാദമി നോമിനേഷനുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഡോള്‍ബി തിയറ്ററില്‍ മാര്‍ച്ച് 2 നാണ് ഇത്തവണത്തെ ഓസ്‍കര്‍ അവാര്‍ഡ് പ്രഖ്യാപനം