ബോളിവുഡ് താരം സഞ്ജയ് ദത്തിനെ സന്ദർശിച്ച് മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. ദീപാവലി ദിവസം രാത്രിയിലാണ് സഞ്ജയ് ദത്തിന്റെ ദുബായിലെ ഫ്ലാറ്റിൽ മോഹൻലാൽ സന്ദർശനം നടത്തിയത്. സുഹൃത്തായ സമീർ ഹംസയും ഒപ്പം ഉണ്ടായിരുന്നു. സമീറും സഞ്ജയും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. സഞ്ജയ് ദത്തിനും കുടുംബത്തിനുമൊപ്പം ദീപാവലി ആഘോഷങ്ങളിൽ പങ്കെടുത്ത ലാൽ ഏറെ നേരം ഫ്ലാറ്റിൽ ചെലവഴിച്ചു.

ഇതിനിടെ മനോരമയും അമ്മയും ചേർന്ന് സംഘടിപ്പിച്ച സ്റ്റേജ് ഷോയിൽ മോഹൻലാൽ ഹിന്ദി ഗാനം ആലപിക്കുന്ന വിഡിയോ സഞ്ജയ് കാണുകയും മോഹൻലാലിന്റെ പാട്ടിനെ അഭിനന്ദിക്കുകയും അതു പോലെ ഒന്നു പാടാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

കാൻസർ ചികിൽസയ്ക്കു ശേഷം ഈയടുത്താണ് സഞ്ജയ് ദത്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. കെജിഎഫ് 2 ന്റെ ചിത്രീകരണത്തിനിടയിൽ ഓഗസ്റ്റ് 11–നാണ് സഞ്ജയ് ദത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചതായ വിവരം പുറത്തുവരുന്നത്.
