ചലച്ചിത്ര നടൻ മേള രഘു അന്തരിച്ചിട്ട് ഇന്നേക്ക് മൂന്നാണ്ട് തികയുന്നു. അഞ്ച് പതിറ്റാണ്ട് നീണ്ട തൻ്റെ അഭിനയ ജീവിതത്തിൽ ഏകദേശം 30 സിനിമകളിൽ മാത്രമേ രഘു എന്ന പുത്തൻവേലി ശശിധരൻ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ‘മേള രഘു’ എന്നാൽ മലയാളികളുടെ മനസ്സിൽ എന്നുമൊരു പ്രത്യേക സ്ഥാനമുണ്ട്.
1980-ൽ ഇതിഹാസ സംവിധായകൻ കെ.ജി. ജോർജിൻ്റെ മേള എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ നാടാണ് രഘു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ പഠിക്കുന്നതിനിടയിൽ തന്നെ ഇടക്ക് സർക്കസ് ഷോ യിൽ പങ്കെടുക്കാറുള്ള രഘുവിനെ കോഴിക്കോട് നടന്ന ഒരു സർക്കസ് ഷോയിൽ വച്ച് നടൻ വച്ച് ശ്രീനിവാസൻ ശ്രദ്ധിക്കുകയും.. നാളുകൾക്ക് ശേഷം തന്റെ സുഹൃത്ത് ആയ കെ.ജി ജോർജ്ജ് സർക്കസ് സംബദ്ധമായ ഒരു സിനിമയടുക്കക്കുന്നുണ്ടെന്നും അതിൽ പൊക്കം കുറഞ്ഞ ഒരു ജോക്കർ ആണ് പ്രധാന കഥാപത്രമെന്നും അറിഞ്ഞ ശ്രീനി മേള എന്ന ചിത്രത്തിലേക്ക് രഘുവിനെ നിർദ്ദേശിക്കുകയായിരുന്നു. അങ്ങനെ ആണ് ജോർജ്ജിന്റെ സിനിമയിൽ നായകനായി രഘു അരങ്ങേറുന്നത്
പൊക്കം കുറഞ്ഞ നടനെ നായകനാക്കി ഒരു സിനിമ നിർമ്മിച്ചതിന് അക്കാലത്ത് ജോർജിന് വളരെയധികം പ്രശംസ നേടിക്കൊടുത്തിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ അങ്ങനെയൊരു ചിത്രം അതിനുമുൻപ് ഉണ്ടായിട്ടില്ലായിരുന്നു. ഇന്നത്തെ മലയാള സിനിമയുടെ സൂപ്പർതാരം മമ്മൂട്ടിവരെ അന്ന് രഘുവിന്റെ സഹ താരമായാണ് എത്തിയതെന്ന് നമുക്ക് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. പിന്നീട് അപൂർവ സഗോദരർകൾ എന്ന കമൽ ഹസ്സൻ ചിത്രത്തിലുൾപ്പെടെ രഘു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
അഞ്ച് പതിറ്റാണ്ട് നീണ്ട തൻ്റെ അഭിനയ ജീവിതത്തിൽ രഘു ഏകദേശം 30 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സഞ്ചാരി, കാക്കോത്തിക്കാവിലെ അപ്പൂപ്പന്താടികൾ, അപൂർവ സഗോധരാർഗൾ, മുഖ ചിത്രം, ഒ ഫാബി, അത്ഭുത ദ്വീപ്, ഒരു ഇന്ത്യൻ പ്രണയകഥ, ദൃശ്യം, ദൃശ്യം 2 എന്നിവയായിരുന്നു അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ ചില ചിത്രങ്ങൾ. നടൻ മോഹൻലാലിനൊപ്പം ദൃശ്യം 2 ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. മമ്മൂട്ടിക്കൊപ്പം ആദ്യ സിനിമയും മോഹൻലാലിനൊപ്പം അവസാന സിനിമയും അഭിനയിച്ചു കൊണ്ട് അദ്ദേഹം അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 3 വര്ഷം പിന്നിടുന്നു.