മലയാള സിനിമയിലെ ഇന്നോളമുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും തകർത്ത് മഞ്ഞുമ്മൽ ബോയ്സ്. ആഗോളതലത്തിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന ചരിത്ര നേട്ടമാണ് മഞ്ഞുമ്മൽ ബോയ്സ് ഇപ്പോൾ നേടിയെടുത്തത്. 176 കോടിയാണ് ചിത്രം 21 ദിവസം കൊണ്ട് കളക്ട് ചെയ്തിരിക്കുന്നത്.

കേരളത്തിലെ പ്രളയ പശ്ചാത്തലത്തിൽ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 നെ മറികടന്നാണ് മഞ്ഞുമ്മൽ ബോയ്സ് ഈ നേട്ടത്തിലെത്തിയത്. 175 കോടിയാണ് 2018ന്റെ ക്ലോസിംഗ് കളക്ഷൻ.

തമിഴ്‌നാട്ടിലും സിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. 33 കോടിയാണ് സിനിമയുടെ തമിഴ്‌നാട് കളക്ഷൻ. തമിഴ് നാട്ടിൽ ഒരു മലയാള സിനിമക്ക് കിട്ടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ എന്ന റെക്കോർഡ് നേരത്തെ തന്നെ ചിത്രം കരസ്ഥമാക്കിയിരുന്നു. തമിഴ്നാടിന് പുറമെ കന്നടയിലും തെലുഗിലും ചിത്രം നല്ല രീതിയിൽ കളക്റ്റ് ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിലും സിനിമയുടെ ജൈത്രയാത്ര ഇതുപോലെ തുടരുകയാണെങ്കിൽ ആഗോള തലത്തിൽ 200 കോടി ക്ലബിൽ ഇടം നേടനാവുമെന്നാണ് സിനിമ മേഖലയിലെ പ്രമുഖരുടെ വിലയിരുത്തൽ.

ചിത്രത്തിന്റെ സംഗീത സംവിധായകൻ സുശീൻ ശ്യാം ഒരു സ്വകാര്യാ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ പോലെ മലയാള സിനിമയുടെ സീൻ മാറി തുടങ്ങിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സിലൂടെ