Cinemapranthan

ഞെട്ടാൻ റെഡി ആയിക്കോളൂ.. മഞ്ജു വാര്യർ ചിത്രം ‘ഫൂട്ടേജ്’ ട്രൈലെർ എത്തി

null

മഞ്ജു വാരിയരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ഫൂട്ടേജ്’ ട്രെയിലർ റിലീസായി.
മലയാളത്തിൽ ഇതുവരെ കണ്ടുവരാത്ത പരീക്ഷണ ശൈലിയിലാണ് ചിത്രത്തിന്റെ അവതരണം. സാധാരണയായി ഹൊറർ സിനിമകൾക്കും ട്രാവൽ അഡ്വെഞ്ചർ ജോണറിലുള്ള കഥകൾക്കും അവലംബിക്കാറുള്ള ‘ഫൗണ്ട് ഫൂട്ടേജ്’ ജോണറിലാണ് ചിത്രമൊരുങ്ങുന്നതെന്നു ട്രൈലെർ സൂചന നല്കുന്നുന്നുണ്ട്. ചിത്രം ഓഗസ്റ്റ് 2 നു തീയേറ്ററുകളിലേക്കെത്തും.

മഹേഷിന്റെ പ്രതികാരം, മായനാദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനാണ് സൈജു ശ്രീധരൻ.
സൈജു ശ്രീധരന്റെ ആദ്യ സംവിധാനം എന്നത് മാത്രമല്ല, അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന മലയാളം ത്രില്ലെർ എന്ന നിലയിലും ഫൂട്ടേജ് ശ്രെദ്ധ നേടുന്നു. ത്രില്ലെർ സിനിമകൾക് മുൻ‌തൂക്കം നൽകുന്ന ഒരു കലാകാരൻ എന്ന നിലയിൽ ‘ഫൂട്ടേജ് ’ മലയാളത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത, പുതുമ
ഉളവാക്കുന്ന സിനിമ എന്നാണ് അനുരാഗ് കശ്യയപ് വർണ്ണിച്ചത്.

മഞ്ജു വാരിയർക്കൊപ്പം മറ്റു പ്രധാന കഥാപാത്രങ്ങളായി വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരുമുണ്ട്. മാർട്ടിൻ പ്രകാട്ട് ഫിലംസ് ആണ് ചിത്രം പ്രേക്ഷകരിലേക് എത്തിക്കുന്നത്

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കോ പ്രൊഡ്യൂസർ- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈൻ പ്രൊഡ്യൂസര്‍ – അനീഷ് സി സലിം. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു, ഛായാഗ്രഹണം-ഷിനോസ്, എഡിറ്റര്‍-സൈജു ശ്രീധരന്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ – കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജന്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-രോഹിത് കൃഷ്ണൻ, സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി എഫ് എക്‌സ് – മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊമൈസ് സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്,സൗണ്ട് ഡിസൈന്‍-നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ്- സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രിനിഷ് പ്രഭാകരന്‍,അസോസിയേറ്റ് എഡിറ്റർ -ആൾഡ്രിൻ ജൂഡ്,
ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിംഗ്, പോസ്റ്റേഴ്സ് -എസ്തറ്റിക് കുഞ്ഞമ്മ,പ്പി ആർ ഒ – എ.എസ് ദിനേശ്, ശബരി, മാർക്കറ്റിംഗ് -ഹൈറ്റസ്‌

cp-webdesk

null