Cinemapranthan

എനിക്ക് വന്ന ചാക്കുകണക്കിന് കത്തുകളില്‍ മിക്കതും വായിച്ചിരുന്നത് ശ്രീനിവാസന്‍

null

തനിക്ക് വന്നിരുന്ന കത്തുകളിൽ മിക്കതും വായിച്ചിരുന്നത് ശ്രീനിവാസൻ ആയിരുന്നുവെന്ന് തുറന്നു പറഞ് മമ്മൂട്ടി. ആസിഫ് അലി നായകനായ രേഖാചിത്രം സിനിമയുടെ വിജയാഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് മമ്മൂട്ടിയുടെ പ്രതികരണം.

അതിൽ ഒരു കത്താണ് പിന്നീട് ശ്രീനിവാസൻ മുത്താരംകുന്ന് പി.ഓ. എന്ന സിനിമയില്‍ ഉപയോഗിച്ചതെന്നും മമ്മൂട്ടി പറഞ്ഞു

മമ്മൂട്ടിയുടെ വാക്കുകൾ

മദ്രാസിലെ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിന്റെ അഡ്രസായിരുന്നു നാന പോലുള്ള വാരികകളില്‍ കൊടുത്തിരുന്നത്. ആ അഡ്രസിലേക്കായിരുന്നു മിക്ക കത്തുകളും വന്നിരുന്നത്. ഷൂട്ടൊക്കെ കഴിഞ്ഞ് റൂമിലെത്തുമ്പോള്‍ ചാക്കുകണക്കിന് കത്തുകള്‍ ഉണ്ടാകും. സമയം കിട്ടുന്നതിനനുസരിച്ച് ചിലത് വായിക്കും. ആ സമയത്ത് എന്റെ റൂമിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ശ്രീനിവാസന്‍.

എനിക്ക് പകരം അയാളായിരുന്നു പല കത്തുകളും പൊട്ടിച്ചുവായിച്ചിരുന്നത്. അങ്ങനെയാണ് ‘പ്രിയപ്പെട്ട മമ്മൂട്ടിച്ചേട്ടന്’ എന്നെഴുതിയ കത്ത് ശ്രീനിയുടെ ശ്രദ്ധയില്‍ പെട്ടത്. അത് പിന്നീട് അയാള്‍ മുത്താരംകുന്ന് പി.ഓ. എന്ന സിനിമയില്‍ ഉപയോഗിച്ചു

cp-webdesk

null