നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ”ദ് പ്രീസ്റ്റ്” ഷൂട്ടിങ് പൂർത്തിയായി. മഞ്ജു വാരിയർ നായികയായി എത്തുന്ന ചിത്രം ഇടക്ക് കോവിഡ് പ്രശ്നങ്ങളെ തുടർന്ന് നിർത്തി വെച്ചിരുന്നു. മമ്മൂട്ടിയുടെ രംഗങ്ങള്‍ നേരത്തെ തന്നെ ചിത്രീകരിച്ചിരുന്നു. മഞ്ജു വാരിയര്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളാണ് അവസാന ഷെഡ്യൂളില്‍ ഷൂട്ട് ചെയ്തത്.
സിനിമയിൽ പ്രവർത്തിക്കുന്ന ചിലർക്ക് കൊവിഡ് പോസിറ്റീവായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഷൂട്ടിങ് വീണ്ടും നിർത്തി വെച്ചിരുന്നത്. അതിനു ശേഷം ഏഴു ദിവസം മുൻപാണ് ഷൂട്ടിങ് പുനരാരംഭിച്ചതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. സിനിമയ്ക്കൊപ്പം നിന്ന എല്ലാവരോടും നന്ദി അറിയിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായ വിവരം പുറത്ത് വിട്ടിരിക്കുന്നത്.
മമ്മൂട്ടി, മഞ്ജു വാരിയര്‍ എന്നിവർക്ക് പുറമെ കൈദി ചിത്രത്തിലെ ബാലതാരം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരും ചിത്രത്തിലെത്തുന്നു. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.