Cinemapranthan

സജീവ രാഷ്ട്രീയത്തിലേക്കില്ല, മത്സരിക്കണമെന്നാവശ്യപ്പെട്ടു ആരും സമീപിച്ചിട്ടില്ല; മമ്മൂട്ടി

സിനിമയാണ് രാഷ്ട്രീയമെന്ന് മമ്മൂട്ടി

null

സജീവ രാഷ്ട്രീയത്തില്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും സിനിമയാണ് രാഷ്ട്രീയമെന്നും നടൻ മമ്മൂട്ടി. തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെ ആരും സമീപിച്ചിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു. എന്നാൽ തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാട് ഉണ്ടെന്ന് മമ്മൂട്ടി വ്യക്തമാക്കി. മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ദി പ്രീസ്റ്റിന്‍റെ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ രാഷ്ട്രീയത്തിൽ വരുന്നുവെന്ന വാർത്തകൾ കണ്ടിട്ടുണ്ട്. അത്തരം കാര്യങ്ങളോട് ഞാൻ പ്രതികരിക്കാറില്ല. സജീവ രാഷ്ട്രീയത്തിൽ താല്പര്യമുള്ള ആളല്ല ഞാൻ. എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് ഞാൻ ചെയ്ത് കൊണ്ടിരിക്കുന്നത്. അത് സിനിമയാണ്. ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയകാൻ ആരും ആവശ്യപ്പെട്ടിട്ടുമില്ല, ഞാൻ ആരോടും പറഞ്ഞിട്ടുമില്ല. തൽക്കാലം അതിനോട് താല്പര്യമില്ല’ എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

ഈ വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. സംസ്ഥാനത്ത് സെക്കൻഡ് ഷോ നടത്താന്‍ അനുമതി നൽകിയതിന് പിന്നാലെയാണ് റിലീസ് പ്രഖ്യാപിച്ചത്. നടി മഞ്ജു വാര്യര്‍,സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോ, നിര്‍മ്മാതാക്കളായ ബി.ഉണ്ണിക്കൃഷ്ണന്‍,ആന്‍റോ ജോസഫ് സംഗീത സംവിധായകന്‍ രാഹുല്‍ രാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

cp-webdesk

null