Cinemapranthan

കോമഡിക്കൊപ്പം ഗൗരവമേറിയ രാഷ്ട്രീയവും; ‘മലയാളീ ഫ്രം ഇന്ത്യ’ റിവ്യൂ വായിക്കാം

null

ക്വീൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ വ്യക്തിയാണ് ഡിജോ ജോസ് ആന്റണി. തന്റെ രണ്ടാം ചിത്രമായ ‘ജനഗണമന’ യിലൂടെ ഏറെ ശ്രദ്ധ നേടിയ അദ്ദേഹം.. നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. സംവിധായകന്റെ മുൻ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന ഷാരിസ് മുഹമ്മദ് തന്നെ ആണ് മലയാളി ഫ്രം ഇന്ത്യക്കും തിരക്കഥ ഒരുക്കുന്നത്.

മൂന്നാംതവണയും ഈ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ കഥാപശ്ചാത്തലവും കഥാപാത്രങ്ങളും മാത്രമേ മാറുന്നുള്ളൂ എന്ന് വേണം പറയാൻ.. കാരണം ഇത്തവണയും വളരെ സെൻസിറ്റീവ് ആയ വിഷയം തന്നെയാണ് ചിത്രം കൈ കാര്യം ചെയ്യുന്നത്. അത് നന്നായി തന്നെ അവതരിപ്പിക്കാൻ ഡിജോക്ക് സാധിച്ചു എന്നതാണ് ചിത്രത്തിന്റെ പോസിറ്റീവ്. ഒന്ന് പാളിപോയാൽ കൈയിൽ നിന്ന് പോകുന്ന വിഷയങ്ങളെ മികച്ച രീതിയിൽ തന്നെ സിനിമയിൽ കാണിച്ചിട്ടുണ്ട്.. മതം അനുശാസിക്കുന്ന രീതിയിൽ രാജ്യം ഭരിച്ചാൽ ആ രാജ്യം ഇന്ത്യ ആണേലും പാകിസ്ഥാൻ ആണെലും തകരുമെന്ന കൃത്യമായ രാഷ്ട്രീയം ആണ് സിനിമ പറഞ്ഞു വക്കുന്നത്. എന്നാൽ മതത്തിനും രാഷ്ട്രീയത്തിനും ദേശത്തിനുമൊക്കെ അപ്പുറമാണ് മാനുഷിക സ്നേഹം എന്നും ചിത്രം കാണിച്ചു തരുന്നു,

ചിത്രത്തിൽ എടുത്ത് പറയേണ്ടത് നിവിൻ പോളിയുടെ പ്രകടനം തന്നെ ആണ്. ആൽപ്പറമ്പിൽ ​ഗോപി എന്ന നായകവേഷം നിവിൻ പോളിയുടെ കയ്യിൽ ഭദ്രമായിരുന്നു. കഥാപത്രത്തിന്റെ അലസജീവിതവും പിന്നീട് വരുന്ന ജീവിതപോരാട്ടങ്ങളും അഭിനയിച്ച് ഫലിപ്പിക്കുന്നതിൽ നിവിൻ വിജയിച്ചിട്ടുണ്ട്. കോമഡിക്ക് പ്രാധാന്യം നൽകിയ ആദ്യ പകുതിയും ഇമോഷൻസിന് പ്രാധാന്യം കൊടുത്ത രണ്ടാം പകുതിയും ആണ് ചിത്രത്തിനുള്ളത്. എന്നാൽ ആദ്യ പകുതിയിലെ ചില കോമഡികൾ വേണ്ട വിധം പ്രേക്ഷരെ ചിരിപ്പിച്ചിട്ടില്ല എന്നത് ചിത്രത്തിന്റെ ഒരു നെഗറ്റീവ് തന്നെ ആണ്. അതെ സമയം ചിത്രത്തിലെ ഇമോഷണൽ സീനുകൾ പ്രേക്ഷകരുമായി ഏറെ പ്രേക്ഷകരുമായി കണക്ടാവുന്നുണ്ട്.

നിവിന്‍ പോളിയെ കൂടാതെ ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍, ധ്യാന്‍ ശ്രീനിവാസന്‍, മഞ്ജു പിള്ള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ പാകിസ്താനി ആയി എത്തിയ ദീപക് ജെത്തിയുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്.

മലയാളി വികാരത്തെ കൃത്യമായി അടയാളപ്പെടുത്താനും അവരുടെ ഒത്തൊരുമയും പ്രശ്നങ്ങളും എല്ലാം സംവിധായകന് സാധിച്ചു എന്ന്‌ വേണം പറയാൻ കാരണം ക്ലൈമാക്സിൽ തീയേറയിൽ കിട്ടിയ കയ്യടി അതിനു തെളിവാണ്..
എല്ലാപ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഗംഭീര സിനിമ എന്ന അവകാശവാദമില്ല. പക്ഷെ മലയാളി ഫ്രം ഇന്ത്യ തീയേറ്ററിൽ കണ്ടാൽ നിങ്ങൾ നിരാശരാകില്ല എന്നുറപ്പാണ്

cp-webdesk

null