Cinemapranthan

മനോരമ മാക്സിന്റെ ഏറ്റവും പുതിയ വെബ് സീരിസ് ‘സോൾ സ്റ്റോറീസ്’ നാളെയെത്തും

null

അനാർക്കലി മരയ്ക്കാർ, സുഹാസിനി, രഞ്ജി പണിക്കർ ഡയാന ഹമീദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ മലായാളം വെബ് സീരീസാണ് ‘സോൾ സ്റ്റോറീസ്.’ സ്ത്രീകളെ കേന്ദ്രീകരിച്ച് ഒരുക്കിയിരിക്കുന്ന വെബ് സീരീസ് ഒക്ടോബർ 18 നാളെ ജനപ്രയി ഒടിടി പ്ലാറ്റ്ഫോമായ ‘മനോരമ മാക്സി’ലൂടെ സ്ട്രീമിങ് ആരംഭിക്കും.

സനിൽ കളത്തിലാണ് സീരീസ് സംവിധാനം ചെയ്യുന്നത്. ആർജെ കാർത്തിക്, വഫ ഖതീജ, ആശാ മടത്തിൽ, ഗോപിക മഞ്ജുഷ തുടങ്ങിയവരും സീരിസിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

സമൂഹത്തിന്റെ വിവിധ മേഖലയിൽ ജീവിക്കുന്ന സ്ത്രീ കഥാപാത്രങ്ങളുടെ ആനുകാലിക പ്രസക്തമായ വിഷയത്തെ കേന്ദ്രീകരിച്ച് അഞ്ച് എപ്പിസോഡുകളിലായാണ് സോൾ സ്റ്റോറീസ് എത്തുക

cp-webdesk

null