പ്രാന്തൻ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു സ്വർഗം. സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിന് ശേഷം രെജിസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിൽ അജുവർഗീസ് അനന്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രമായി എത്തുന്നത്.

കുടുംബത്തോടൊപ്പം കണ്ട് ഒരുപാട് ചിരിച്ചു ചിന്തിച്ചും തീയറ്റർ വിട്ടിറങ്ങാവുന്ന ഒരു മനോഹരമായ ചിത്രമാണ് സ്വർഗ്ഗം കണ്ടപ്പോൾ പ്രാന്തന് തോന്നിയത്. പേരുപോലെ തന്നെ മനോഹരമായ കുടുംബങ്ങളുടെ കഥപറയുന്ന ഒരു ഫാമിലി എന്റർടൈനർ.
അജുവർഗീസ്, അനന്ന്യ, എന്നിവർക്കൊപ്പം ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരും പിന്നെ ഒരുപിടി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.. സിനിമ പറഞ്ഞു വക്കുന്നത് തീർത്തും കാലിക പരസക്തമായ ഒരു വിഷയമാണ്..
ലോകം മുന്നോട്ട് പോകുമ്പോൾ നാം മറന്നു പോകുന്ന കുടുംബ സങ്കൽപ്പങ്ങളെ ഓർമപ്പെടുത്തുകയാണ് സ്വർഗ്ഗത്തിലൂ സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കിന്നത് റെജിസ് ആന്റണിയും റോസ് റെജിസും ചേർന്നാണ്. ഒരു നാട്ടിൽ പുറത്തെ രണ്ട് കുടുംബങ്ങളിൽ നടക്കുന്ന വ്യത്യസ്തങ്ങളായ അനുപവങ്ങളെയും ജീവിതതവുമാണ് സിനിമയിൽ പറയുന്നത്. ഒരു മിഡിൽ ക്ലാസ് കുടുംബത്തിലെ ഗൃഹനാഥനെയാണ് അജു വർഗീസ് ചിത്രത്തിൽ എത്തുന്നത് അയാളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും പിണക്കങ്ങളും പരിഭവങ്ങളും ചേർന്ന് കിടക്കുമ്പോൾ തൊട്ടടുത്തുന്ന വീട്ടിൽ ആഡംബര ജീവിതത്തിൽ സ്നേഹ ബന്ധങ്ങൾ മറന്നു പോകുന്ന പരസ്പരം മനസ്സിലാക്കാതെ ജീവിച്ചു തിർക്കുന്ന മറ്റൊരു കുടുംബത്തെയാണ് നമുക്കു കാണാൻ സാധിക്കുക..
സിനിമയുടെ ഒടുക്കം പ്രേക്ഷകർക്ക് നൽകുന്നത് ഒരു തിരിച്ചറിവാണ്..മനസ്സിരുത്തി ഓരോ മനുഷ്യനും തന്റെ ചുറ്റുമുള്ളവരെ കുറിച്ച് ചിന്തിക്കാനുള്ള സ്പേസ് ആണ് .. അതുതന്നെയാണ് സ്വർഗം എന്ന സിനിമ പ്രേക്ഷകർക്ക് നൽകുന്ന ഉറപ്പും.. ചിത്രത്തിന്റെ മറ്റൊരു സവിശേഷത അതിലെ ഗാനങ്ങളാണ്..കൂടെ എസ് ശരവന്റെ സിനിമോട്ടോഗ്രാഫികൂടി ചേരുമ്പോൾ ഓരോ സീനും പ്രേക്ഷകർക്ക് നൽകുന്ന ഫീല് ഗുഡ് എക്സ്പീരിയൻസ് വലുതാണ്. തീർച്ചയായും കുടുംബത്തോടൊപ്പം കാണാവുന്ന കണ്ടിരിക്കേണ്ട മികച്ചൊരു ഫാമിലി എന്റർടൈനർ തന്നെയാണ് സ്വർഗം