Cinemapranthan

കോമേഡിയും സസ്‌പെൻസും നിറച്ച പുണ്യാളൻ

null

അർജുൻ അശോകൻ ബാലു വര്ഗീസ് അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘എന്ന് സ്വന്തം പുണ്യാളൻ’ ട്രൂത്ത് സീക്കേഴ്‌സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

പുണ്യാളന്റെ ഫസ്റ്റ് ലുക്ക് വന്നതുമുതൽ പ്രാന്തന് പ്രതീക്ഷയുള്ള ചിത്രമായിരുന്നു കാരണം ജാനേമന്‍, പല്ലൊട്ടി 90’s കിഡ്സ് എന്നീ മികച്ച ചിത്രങ്ങള്‍ക്ക് ശേഷം അര്‍ജ്ജുന്‍ അശോകന്‍- ബാലു വര്‍ഗ്ഗീസ് കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് എന്ന പ്രത്യേകത എന്ന് സ്വന്തം പുണ്യാളന് ഉണ്ടായതുകൊണ്ടാണ്. ഇത്തവണയും ആ ലക്കി കോംബോ വിജയമാവര്‍ത്തിച്ചു എന്ന് വേണം പറയാൻ,, നല്ലൊരു കോമഡി ത്രില്ലർ. കോമഡിയും സസ്‌പെൻസും സമം ചേർത്ത് ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാംജി എം ആന്റണി എന്ന നവാഗതനാണ് ചിത്രത്തിന്റെ തിരക്കഥ.

കഥയിലേക്ക് വന്നാൽ.. ഒരു പള്ളീലച്ചന്റെ മുറിയിൽ ഒരു പെൺകുട്ടിയെ കണ്ടാലുണ്ടാകുന്ന അവസ്ഥ എന്താകും രസകരവും അതേസമയം ടെൻഷനും തരുന്ന നല്ലൊരു ത്രെഡ് ആണ് പുണ്യാളന്റേത്. അനശ്വര രാജന്‍ ആണ് മീര എന്നകഥാപാത്രമായി എത്തുന്നത്. അനശ്വരഅവതരിപ്പിച്ച റോള്‍ വ്യത്യസ്തമായ ഗ്രാഫോടെയാണ് സംവിധായകനും തിരക്കഥകൃത്തും ചിത്രത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. പ്രേക്ഷകനെ ഞെട്ടിക്കുന്ന ഒരു ട്വിസ്റ്റും ഈ കഥാപാത്രത്തിനുണ്ട്. അത് ശരിക്കും ഒരു തീയറ്റര്‍ സര്‍പ്രൈസ് ആണെന്ന് തന്നെ പറയാം. ബാലുവർഗീസും അർജുനും തമ്മിലുള്ള കോമ്പിനേഷനുകളും രസകരമായിരുന്നു പ്രകടനത്തിൽ മികച്ചു നിന്നു. രഞ്ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ

ചിരിക്കാനുള്ള വകയോടൊപ്പം ത്രില്ലടിപ്പിച്ചും ആസ്വദിപ്പിച്ചും ഞെട്ടിച്ചും പ്രേക്ഷകമനം കവരുകയാണ് പുണ്യാളൻ കാണുന്നവർ ഒരിക്കലും നിരാശരാവില്ല

cp-webdesk

null