രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സാജിദ് യാഹിയ സംവിധാനം ചെയ്ത ‘ഖൽബ്’ ഒ ടി ടി യിൽ എത്തി. ആമസോണ്‍ പ്രൈം വീഡിയോലിലൂടെ ആണ് ചിത്രം സ്ട്രീമിങ്ങ് തുടങ്ങിയത്. ആലപ്പുഴയുടെ പശ്ചാത്തലത്തിൽ തീവ്രമായ പ്രണയത്തിന് കഥ പറഞ്ഞ ഖൽബ് ഏറെ നാളായി പ്രേക്ഷകർ കാത്തിരുന്ന ചിത്രമായിരുന്നു.
ഫ്രാഗ്നന്റെ നാച്വർ ഫിലിം ക്രിയേഷൻസിനോടൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ‘ഖൽബ്’ൽ സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി, ആഷിക്ക് ഖാലിത് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവർക്ക് പുറമെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസായ കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ (കടൽ മച്ചാൻ) എന്നിവരോടൊപ്പം ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേൽ, സരസ ബാലുശേരി, സുർജിത്ത്, ചാലി പാലാ, സച്ചിൻ ശ്യാം, തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. സുഹൈൽ എം കോയ സാജിദ് യഹിയ എന്നിവർ ചേർന്നാണ് ചത്രത്തിന്റെ തിരക്കഥ. ഷാരോൺ ശ്രീനിവാസ് ക്യാമറയും എഡിറ്റിങ് അമൽ മാനോജ് നിർവഹിക്കുന്നു.
വമ്പൻ സിനിമകൾക്കിടയിൽ വലിയ താര നിരയൊന്നുമില്ലാതെ എത്തിയ ഖൽബ് മനോഹര സിനിമയെന്ന് വിധി എഴുതിയിട്ടും നിര്‍ഭാഗ്യവശാല്‍ പല തീയേറ്ററിലും ആളില്ലാത്തതു കാരണം പല ഷോകളും ക്യാന്‍സല്‍ ചെയ്യേണ്ടി വന്ന അവസ്ഥ ഉണ്ടായിരുന്നു. എന്നാൽ രണ്ടാം വാരം മുതൽ സിനിമ മൗത്ത് പബ്ലിസിറ്റിയിലൂടെ തിരിച്ച് വരുകയും ചെയ്തു. ഈ വർഷം ജനുവരി ആദ്യവാരം ആയിരുന്നു ചിത്രത്തിന്റെ റിലീസ്